Healthy Gum Tips: മോണരോഗങ്ങളെ അകറ്റി നിർത്താം; ചെയ്യേണ്ടത് ഇത്രമാത്രം
How to Prevent Gum Disease: കേൾക്കുമ്പോൾ നിസ്സാരമാണെന്ന് തോന്നുമെങ്കിലും ഹൃദ്രോഗം ഉൾപ്പടെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും മോണരോഗം കാരണമായേക്കും. അതിനാൽ, മോണരോഗം ചെറുക്കുന്നതിനും മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.

മോണയ്ക്കുണ്ടാകുന്ന ക്ഷതം ആണ് മോണരോഗം എന്ന് പറയുന്നത്. കേൾക്കുമ്പോൾ നിസ്സാരമാണെന്ന് തോന്നുമെങ്കിലും ഇത് ഹൃദ്രോഗം ഉൾപ്പടെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. അതിനാൽ, മോണരോഗം ചെറുക്കുന്നതിനും മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം. (Image Credits: Pexels)

പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല, പല്ലുതേക്കുന്നത് മോണയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതിനാൽ, ദിവസത്തിൽ രണ്ട് തവണയെങ്കിലും നിർബന്ധമായും പല്ലുതേക്കണം. (Image Credits: Pexels)

പല്ലുതേക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഫ്ളോസിംഗ് ചെയ്യുന്നതും. പല്ലുകൾക്കിടയിലും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ബാക്റ്റീരിയകൾ പെരുകാൻ ഇടയുണ്ട്. അതിനാൽ, ഫ്ളോസിംഗ് ചെയ്യുന്നത് പല്ലുകളുടെയും മോണയുടെയുമെല്ലാം ആരോഗ്യത്തിന് അത്യാവശ്യമാണ്. (Image Credits: Pexels)

മൗത്ത്‌വാഷ് പതിവായി ഉപയോഗിക്കുന്നതും മോണരോഗത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് രോഗകാരികളായ ബാക്ടീരിയകളുടെ വളർച്ചയെ തടയാൻ സഹായിക്കും. (Image Credits: Pexels)

ആരോഗ്യകരമായ ഭക്ഷണരീതിയും മോണയുടെ ആരോഗ്യത്തിന് പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. മധുരം കുറയ്ക്കുന്നതാണ് നല്ലത്. (Image Credits: Pexels)

ഉറക്കത്തിൽ അറിയാതെയും അല്ലാതെയും പലർക്കും പല്ല് കടിക്കുന്ന ശീലമുണ്ട്. എന്നാൽ, ഇതും മോണയുടെ ആരോഗ്യത്തെ ബാധിച്ചേക്കും. (Image Credits: Pexels)