ചിക്കനിലെ ഐസ് കളയാൻ ഇനി മണിക്കൂറുകൾ വേണ്ട; ഈ ട്രിക്ക് പരീക്ഷിക്കൂ | Find Out The Simple ways to defrost frozen chicken in just 15 minutes Without wasting time Malayalam news - Malayalam Tv9

Kitchen Tips: ചിക്കനിലെ ഐസ് കളയാൻ ഇനി മണിക്കൂറുകൾ വേണ്ട; ഈ ട്രിക്ക് പരീക്ഷിക്കൂ

Published: 

01 Jan 2026 | 07:07 PM

Chicken Defrost Easy Tips: പാചകത്തിന് മണിക്കൂറികൾ മുമ്പ് ചിക്കൻ ഫ്രീസറിൽ നിന്നെടുത്ത് പുറത്തുവക്കുന്ന രീതി ചിലപ്പോൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. അതിനാൽ പാചകത്തിന് മുമ്പ് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ചിലത് ഒന്ന് മനസിൽ വെയ്ക്കണം. എങ്ങനെ സുരക്ഷിതമായ രീതിയിൽ ചിക്കനിലെ ഐസ് കളയാമെന്ന് നമുക്ക് നോക്കാം.

1 / 5പല വീട്ടമ്മമാരും നേരത്തെ തന്നെ ഒന്നിച്ച് ചിക്കനും മീനുമൊക്കെ വാങ്ങിച്ച് ഫ്രീസറിൽ വയ്ക്കുന്ന സാധാരണമാണ്. ചിലർ വൃത്തിയാക്കി കഷണങ്ങളാക്കി പ്രത്യേകം പ്രത്യേകം വയ്ക്കുന്നു. മറ്റ് ചിലർ പാചകത്തിന് മുമ്പ് ഇത് നേരെ എടുത്ത് ഐസ് പോകാനായി അടുക്കളയിൽ കൊണ്ടുവയ്ക്കും. ചിക്കനിലെ ഐസ് കളയുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. (Image Credits: Getty Images)

പല വീട്ടമ്മമാരും നേരത്തെ തന്നെ ഒന്നിച്ച് ചിക്കനും മീനുമൊക്കെ വാങ്ങിച്ച് ഫ്രീസറിൽ വയ്ക്കുന്ന സാധാരണമാണ്. ചിലർ വൃത്തിയാക്കി കഷണങ്ങളാക്കി പ്രത്യേകം പ്രത്യേകം വയ്ക്കുന്നു. മറ്റ് ചിലർ പാചകത്തിന് മുമ്പ് ഇത് നേരെ എടുത്ത് ഐസ് പോകാനായി അടുക്കളയിൽ കൊണ്ടുവയ്ക്കും. ചിക്കനിലെ ഐസ് കളയുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. (Image Credits: Getty Images)

2 / 5

എന്നാൽ പാചകത്തിന് മണിക്കൂറികൾ മുമ്പ് ചിക്കൻ ഫ്രീസറിൽ നിന്നെടുത്ത് പുറത്തുവക്കുന്ന രീതി ചിലപ്പോൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. അതിനാൽ പാചകത്തിന് മുമ്പ് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ചിലത് ഒന്ന് മനസിൽ വെയ്ക്കണം. എങ്ങനെ സുരക്ഷിതമായ രീതിയിൽ ചിക്കനിലെ ഐസ് കളയാമെന്ന് നമുക്ക് നോക്കാം. (Image Credits: Getty Images)

3 / 5

ഫ്രിഡ്ജിൽ വച്ച് തന്നെ ചിക്കൻ്റെ ഐസ് കളയുന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി. എന്നാൽ ഇത് പലർക്കും അറിയില്ല എന്നതാണ് സത്യം. ഫ്രീസറിൽ നിന്ന് ചിക്കൻ എടുത്ത് ഫ്രിഡ്ജിന്റെ താഴെത്തട്ടിൽ ഒരു പാത്രത്തിൽ വയ്ക്കുക. ഇറച്ചിയുടെ വലിപ്പമനുസരിച്ച് കുറച്ച് മണിക്കൂറുകൾ മുതൽ ഒരു ദിവസം വരെ ഇങ്ങനെ ഐസ് കളയാൻ സമയമെടുക്കുന്നത് സാധാരണമാണ്. (Image Credits: Getty Images)

4 / 5

ഈ രീതിയിൽ നിങ്ങൾ ചിക്കനിലെ ഐസ് കളയുമ്പോൾ ഇറച്ചി എപ്പോഴും സുരക്ഷിതമായ താപനിലയിൽ (4.4°C-ന് താഴെ) ആയിരിക്കണം. എന്നാൽ മുറിയിലെ താപനിലയിൽ വയ്ക്കുമ്പോൾ ചിക്കൻ കേടാകാനും അതിലൂടെ രുചിയും ഘടനയും മാറുകയും അപകടസാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ വളരെയധികം ഇക്കാര്യത്തിൽ ശ്രദ്ധിക്കുക. (Image Credits: Getty Images)

5 / 5

പെട്ടെന്ന് ഐസ് കളയണമെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കാം. ഇറച്ചി വെള്ളം കയറാത്ത ഒരു ബാഗിലാക്കി, തണുത്ത വെള്ളത്തിൽ മുക്കി വെക്കുക. ഇടയ്ക്കിടെ വെള്ളം മാറ്റിക്കൊണ്ടിരിക്കണം. ചെറിയ കഷണം ഇറച്ചിയാണെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഐസ് നീങ്ങും. എന്നാൽ, ഇങ്ങനെ ഐസ് കളഞ്ഞ ഇറച്ചി ഉടൻ തന്നെ പാചകം ചെയ്യുകയും വേണം. (Image Credits: Getty Images)

ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ
തിളങ്ങുന്ന, വൃത്തിയുള്ള ബാത്ത്റൂമിന് അൽപം ഉപ്പ് മതി
അച്ചാര്‍ ഫാനാണോ? നിയന്ത്രിച്ചില്ലെങ്കില്‍...
പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്