Daily Health: ഇഞ്ചി ഇങ്ങനെയാണോ ഉപയോഗിക്കുന്നത്…; ഗുണം കിട്ടില്ല ഉറപ്പാണ്
How To Use Ginger For More Benefits: വിലമതിക്കാനാകാത്ത ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. പല കറികളിൽ വ്യത്യസ്തമായ രീതിക്കാണ് ഇഞ്ചി നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ ചില പാചക രീതികൾ അവയുടെ ഗുണങ്ങൾ ഇല്ലാതാക്കുന്നു. അത്തരത്തിൽ ഇഞ്ചിയുടെ ഗുണമേന്മ നഷ്ടമാകുന്ന പാചകരീതികൾ എന്തൊക്കെയാണെന്ന് നോക്കാം.

മിക്ക കറികളിലും ആവശ്യമായതിനാൽ ഇഞ്ചി എല്ലാ അടുക്കളയിലെയും പ്രധാനിയാണ്. വിലമതിക്കാനാകാത്ത ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. പല കറികളിൽ വ്യത്യസ്തമായ രീതിക്കാണ് ഇഞ്ചി നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ ചില പാചക രീതികൾ അവയുടെ ഗുണങ്ങൾ ഇല്ലാതാക്കുന്നു. അത്തരത്തിൽ ഇഞ്ചിയുടെ ഗുണമേന്മ നഷ്ടമാകുന്ന പാചകരീതികൾ എന്തൊക്കെയാണെന്ന് നോക്കാം. (Images Credits: Getty Images)

നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ് അമിതമായ ചൂടിൽ കൂടുതൽ സമയം ഇഞ്ചി പാചകം ചെയ്യുക എന്നത്. ഇഞ്ചി അധികം വേവിക്കുമ്പോൾ (പ്രത്യേകിച്ച് ബ്രൗൺ നിറമാകുന്നതുവരെ) അതിലെ നിരവധി പ്രകൃതിദത്ത സംയുക്തങ്ങൾ നഷ്ടപ്പെടുന്നു. ഈ രീതി രുചിയും നഷ്ടപ്പെടുത്തുന്നു. ചെറുതായി വഴറ്റുകയോ, ഒടുവിൽ കറികളിൽ ചേർക്കുകയോ ചെയ്യുന്നതാണ് ഏറ്റവും ഉചിതം.

അധിക ഗുണങ്ങൾ ലഭിക്കാനായി കൂടുതൽ ഇഞ്ചി കഴിക്കുന്നതും നല്ലതല്ല. അമിതമായി ഇഞ്ചി കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ഭക്ഷണത്തിലെ മറ്റ് രുചികൾ ഇല്ലാതാക്കുകയും ചെയ്യുന്നു. അസിഡിറ്റിയോ അസ്വസ്ഥതയോ ഉണ്ടാക്കാതിരിക്കാൻ എപ്പോഴും മിതമായ അളവിൽ മാത്രം ഇഞ്ചി കഴിക്കാൻ ശ്രമിക്കണം.

പഴകിയതും ഉണങ്ങിയതുമായ ഇഞ്ചി ഉപയോഗിക്കുന്നത് ഇന്നത്തോടെ നിർത്തിക്കോളൂ. കാരണം ഇതിൽ ആരോഗ്യ ഗുണങ്ങൾ തീരെയില്ല. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഇഞ്ചിയുടെ ഗുണം നഷ്ടമാകില്ല. ഇഞ്ചി ഉണങ്ങാതിരിക്കാൻ ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാവുന്നതാണ്. ഉണങ്ങിയവ കഴിവതും പാചകത്തിന് ഒഴിവാക്കുന്നതാണ് നല്ലത്.

ഒരു വിഭവത്തിലേക്ക് ഇഞ്ചി കൃത്യമായ സമയത്ത് ചേർത്തില്ലെങ്കിൽ അവയുടെ രുചിയാകെ മാറും. പാചകം ചെയ്യുമ്പോൾ തുടക്കത്തിൽ തന്നെ ഇഞ്ചി വഴറ്റുക അല്ലെങ്കിൽ പേസ്റ്റാക്കി അതിലേക്ക് ചേർക്കുക. ഇങ്ങനെ ചെയ്താൽ ഒരിക്കലും അവയുടെ ഗുണമോ രുചിയോ നമുക്ക് നഷ്ടമാകില്ല.