Panchavalsara Padhathi;പഞ്ചവത്സര പദ്ധതി സാമൂഹിക പ്രസക്തിയുള്ള സിനിമ; അഭിനന്ദവുമായി ശ്രീനിവാസന്‍
പഞ്ചവത്സര പദ്ധതി എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമെന്ന് പറഞ്ഞത് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായി ശ്രീനിവാസന്‍.

സിജു വില്‍സണ്‍ നായകനായ പഞ്ചവത്സര പദ്ധതിയെന്ന ചിത്രത്തെ അഭിനന്ദിച്ച് നടന്‍ ശ്രീനിവാസന്‍. സിനിമ കണ്ട ശേഷം തനിക്കിഷ്ടപ്പെട്ടെന്നും സാമൂഹിക പ്രസക്തിയുള്ള ചിത്രമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

പി ജി പ്രേംലാലാണ് ചിത്രം സംവിധാനം ചെയ്തത്. ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡര്‍ എന്നീ ചിത്രങ്ങള്‍ പ്രേം ലാല്‍ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രീവീകെന്‍ഡ് ദിവസങ്ങളില്‍ പഞ്ചവത്സര പദ്ധതിക്ക് ഹൗസ് ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിങ് ഷോകളുമായി മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കൃഷ്‌ണേന്ദു എ മേനോനാണ് പഞ്ചവത്സര പദ്ധതിയില്‍ നായികയായി എത്തിയിരിക്കുന്നത്. സജീവ് പാഴൂര്‍ ആണ് കഥ ഒരുക്കിയത്.

കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.