Foods to boost immunity: മഴക്കാലരോഗങ്ങളെ തടയാം, പ്രതിരോധശേഷിക്കായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവ
Foods to boost immunity: മഴക്കാലമായാൽ ക്ഷണിക്കാതെ തന്നെ കടന്ന് വരുന്ന മറ്റൊരു അതിഥിയാണ് മഴക്കാല രോഗങ്ങളും. ഇവ തടയാൻ നമുക്ക് മതിയായ പ്രതിരോധ ശേഷി ആവശ്യമാണ്. അതിനാൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മഴക്കാലത്ത് ഇലക്കറികൾ കൂട്ടാൻ മടിവേണ്ട. ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണിത്. ഇവയിലടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി, ഫോളേറ്റ്, സിങ്ക്, അയൺ എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

മഴക്കാലത്ത് ഡയറ്റിൽ കശുവണ്ടിപ്പരിപ്പ് പോലുള്ള നട്സ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവയിലടങ്ങിയിട്ടുള്ള നട്സ്, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ രോഗങ്ങളെ തടയാനും പ്രതിരോധശേഷി കൂട്ടാനും സാധിക്കും.

ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രോഗങ്ങളെ തുരത്തുകയും പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമായ വിത്താണ് മത്തങ്ങയുടേത്. സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ ഇ തുടങ്ങിയവ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.