Pineapple health benefits: രോഗങ്ങളെ തുരത്താനും കാൻസറിനെ അകറ്റാനും; പൈനാപ്പിൾ ആളൊരു കില്ലാഡി തന്നെ
Pineapple Health Benefits: നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നന പഴവർഗമാണ് പൈനാപ്പിൾ. ഇവ നൽകുന്ന ആരോഗ്യഗുണങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ...

പൈനാപ്പിൾ കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇവയിലടങ്ങിയിട്ടുള്ള ബ്രോമലെയ്ൻ ദഹനപ്രശ്നങ്ങൾ അകറ്റാനും ഉത്തമമാണ്. കൂടാതെ പൈനാപ്പിളിൽ അടങ്ങിയ വിറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. (Image Credits: Getty Images)

പൈനാപ്പിളിൽ ബ്രോമലൈറ്റ് അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു. മലാശയ അര്‍ബുദം തടയാനും സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ഇവ സഹായിക്കും. (Image Credits: Getty Images)

കൂടാതെ ഇവ വീക്കം തടയാനും ഗുണകരമാണ്. പൈനാപ്പിളിലെ അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു. ഹൃദയാരോഗ്യത്തിനും ഇവ ഏറെ സഹായകരമാണ്. (Image Credits: Getty Images)

എല്ലുകളുടെ ആരോഗ്യത്തിനും പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ മാംഗനീസും വിറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. (Image Credits: Getty Images)

രോഗങ്ങളെ തുരത്താനും പൈനാപ്പിൾ സഹായിക്കും. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്‌ഷനുകൾ വരാനുള്ള സാധ്യത കുറവാണെന്ന് പറയപ്പെടുന്നു. അലർജി രോഗങ്ങൾ തടയാനും ഇവ സഹായിക്കും. (Image Credits: Getty Images)