Rohit Sharma: ഹിറ്റ്മാനായി വാദിച്ച് ‘ബിസിസിഐ പ്രമുഖൻ’, വഴങ്ങാതെ ഗംഭീർ; ഭാവി എന്ത്?
IND vs AUS Sydney Test: ബോർഡർ ഗവാസ്കർ ട്രോഫിയിൽ 2-1-ന് മുന്നിലാണ് ഓസ്ട്രേലിയ. സിഡ്നി ടെസ്റ്റിന് ശേഷം രോഹിത്ത് ശർമ്മ വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കാതിരിക്കുന്നത് പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാന പ്രകാരം. പ്രമുഖന്റെ ആവശ്യം തള്ളിയാണ് ഹിറ്റ്മാനെ പരിശീലകന് ബെഞ്ചിലിരുത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. (Image Credits: PTI)

മോശം ഫോമിലുള്ള രോഹിത്തിനെ സിഡ്നിയിൽ കളിപ്പിക്കണമെന്ന് ബിസിസിഐയിലെ പ്രമുഖൻ ഗൗതം ഗംഭീറിനോട് ആവശ്യപ്പെട്ടു. സിഡ്നി ടെസ്റ്റ് കളിച്ചുകൊണ്ട് വിരമിക്കാൻ രോഹിത്തിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ആവശ്യത്തോട് ഗംഭീർ മുഖം തിരിക്കുകയായിരുന്നു. (Image Credits: PTI)

സിഡ്നി ടെസ്റ്റ് ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സാധ്യതകൾ നിലനിർത്താനാണ് ഗൗതം ഗംഭീറിന്റെ ശ്രമം. ഈ സാഹചര്യത്തിൽ മോശം ഫോം തുടരുന്ന രോഹിത് പുറത്തിരിക്കട്ടെ എന്നതായിരുന്നു ഗംഭീറിന്റെ നിലപാട്. (Image Credits: PTI)

വ്യാഴാഴ്ചത്തെ വാർത്തസമ്മേളനത്തിൽ രോഹിത്തിനെ കൂട്ടാതെയാണ് ഗൗതം ഗംഭീർ എത്തിയത്. ക്യാപ്റ്റൻ കളിക്കുമോ, ഇല്ലയോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ പരിശീലകൻ തയാറായിരുന്നില്ല. (Image Credits: PTI)

ടീമിന്റെ വിജയത്തിന് വേണ്ടി സിഡ്നി ടെസ്റ്റിൽ പുറത്തിരിക്കാൻ രോഹിത് സ്വയം തീരുമാനിക്കുകയായിരുന്നെന്നു എന്ന് ടോസിനെത്തിയ ജസ്പ്രീത് ബുമ്ര പറഞ്ഞു. കഴിഞ്ഞ മൂന്നു ടെസ്റ്റിൽ നിന്ന് വെറും 31 റൺസ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. (Image Credits: PTI)