ഡോളര്‍ ശക്തി തെളിയിച്ചു, സ്വര്‍ണത്തിനും വെള്ളിയ്ക്കും കനത്ത നഷ്ടം; ഇനി വില ഉയരുമോ? | Gold and silver prices drops due to the strengthening of dollar and easing of tensions between the US and China Malayalam news - Malayalam Tv9

Gold-Silver Rate: ഡോളര്‍ ശക്തി തെളിയിച്ചു, സ്വര്‍ണത്തിനും വെള്ളിയ്ക്കും കനത്ത നഷ്ടം; ഇനി വില ഉയരുമോ?

Published: 

04 Nov 2025 13:24 PM

International Gold and Silver Price: ആഗോളതലത്തില്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത മാസം കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ കുറഞ്ഞതും കോമെക്‌സ് സ്വര്‍ണ ഫ്യൂച്ചറുകളെയും തകര്‍ത്തു.

1 / 5ആഭ്യന്തര ഫ്യൂച്ചര്‍ വ്യാപാരത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത ഇടിവ്. ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ അവസാനിച്ചതും വിലയേറിയ ലോഹങ്ങളിലുള്ള സുരക്ഷിതത്വത്തില്‍ ഇടിവ് വരുത്തി.  (Image Credits: Getty Images

ആഭ്യന്തര ഫ്യൂച്ചര്‍ വ്യാപാരത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത ഇടിവ്. ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ അവസാനിച്ചതും വിലയേറിയ ലോഹങ്ങളിലുള്ള സുരക്ഷിതത്വത്തില്‍ ഇടിവ് വരുത്തി. (Image Credits: Getty Images

2 / 5

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍, സ്വര്‍ണ ഫ്യൂച്ചറുകള്‍ 836 രൂപ അഥവ 0.69 ശതമാനം കുറഞ്ഞ് ഗ്രാമിന് 1,20,573 രൂപയായി. വെള്ളി ഫ്യൂച്ചറുകളും കനത്ത നഷ്ടമാണ് നേരിട്ടത്. വെള്ളി ലോട്ടുകളില്‍ 1,558 രൂപ അഥവ 1.05 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 1,46,200 രൂപയിലുമെത്തി.

3 / 5

അതേസമയം, ലോകത്തെ ശക്തമായ ആറ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളര്‍ 0.08 ശതമാനം ഉയര്‍ന്ന് 99.95 ലേക്ക് എത്തി. ആഗോളതലത്തില്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത മാസം കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ കുറഞ്ഞതും കോമെക്‌സ് സ്വര്‍ണ ഫ്യൂച്ചറുകളെയും തകര്‍ത്തു.

4 / 5

19.19 ഡോളര്‍ അഥവ 0.48 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,994.81 ഡോളറിലേക്കാണ് വീണത്. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണം-വെള്ളി വിലകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്.

5 / 5

ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന തകര്‍ച്ച, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും