Gold Insurance: സ്വർണം നഷ്ടമായോ? പണം ഇങ്ങോട്ട് കിട്ടും!
Gold Insurance Details: സ്വർണാഭരണങ്ങൾ കളഞ്ഞുപോകുകയോ നാശനഷ്ടം വരുകയോ ചെയ്താൽ അതിന്റെ മൂല്യം പണമായി നൽകുന്ന നിരവധി ഇൻഷ്വറൻസ് പോളിസികളുണ്ട്. അവയെ കുറിച്ച് അറിഞ്ഞാലോ....

സ്വർണവില കൂടുന്നതിനനുസരിച്ച് നാട്ടിൽ സ്വർണ മോഷണവും കൂടുന്നുണ്ട്. എന്നാൽ സ്വർണം കളഞ്ഞുപോയാൽ നിങ്ങൾ പണം ഇങ്ങോട്ട് കിട്ടുമെന്ന് അറിയാമോ? സ്വർണ ഇൻഷുറൻസാണ് അതിന് നിങ്ങളെ സഹായിക്കുന്നത്. (Image Credit: Getty Images)

ചുരുങ്ങിയ പ്രീമിയം നൽകിയാൽ സ്വർണം മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോകുകയോ നാശനഷ്ടം വരുകയോ ചെയ്താൽ അതിന്റെ മൂല്യം പണമായി നൽകുന്ന നിരവധി ഇൻഷ്വറൻസ് പോളിസികളുണ്ട്. (Image Credit: Getty Images)

ഗൃഹോപകരണങ്ങൾക്കൊപ്പം സ്വർണാഭരണങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്ന പോളിസികളിൽ ഒരു ലക്ഷം രൂപയുടെ സം അഷ്വർഡിന് 300 മുതൽ 500 രൂപവരെയാണ് ഏകദേശ പ്രീമിയം നിരക്ക്. (Image Credit: Getty Images)

ആഭരണങ്ങൾക്ക് മാത്രമായി ഇൻഷ്വറൻസ് നൽകുന്ന പോളിസികളിൽ ഒരു ലക്ഷം രൂപയ്ക്ക് 400-600 രൂപ വരെ പ്രീമിയം വരും, 10 ലക്ഷം രൂപയുടെ സ്വർണത്തിന് ആറായിരം രൂപയുടെ വരെ പ്രീമിയം വന്നേക്കാം. (Image Credit: Getty Images)

പോളിസി എടുക്കുമ്പോൾ ഓൾ റിസ്‌ക് ഓപ്ഷൻ സ്വീകരിക്കുന്നതാണ് നല്ലത്. വർഷാവർഷം പ്രീമിയം അടച്ച് പുതുക്കിയാൽ മാത്രമേ പോളിസി നിലനിന്നുപോകൂ എന്ന കാര്യം മറക്കരുത്. (Image Credit: Getty Images)