Gold Rate: സ്വര്‍ണം പറക്കും പുതുചരിത്രം പിറക്കും; 2026ല്‍ വില അല്‍പം കനത്തില്‍ തന്നെയാകും
Gold Price Forecast India: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ലോഹങ്ങളിലൊന്നാണ് സ്വര്‍ണം. അതിനാല്‍ ഈ വര്‍ഷവും വലിയ വര്‍ധനവ് തന്നെ വിലയില്‍ പ്രതീക്ഷിക്കാം.

2026ല്‍ സ്വര്‍ണം പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണത്തിലെ നേട്ടം കുറവായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. (Image Credits: Getty Images)

11 വിപണി വിദഗ്ധരുടെ പ്രവചനങ്ങള്‍ അനുസരിച്ച് സ്വര്‍ണവില ശരാശരി 7 ശതമാനം വര്‍ധിച്ച് രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,610 ഡോളറിലെത്തും.

ആഗോള വിപണിയില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍, സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്ക് സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമാകും.

2025 ഡിസംബര്‍ 26നാണ് സ്വര്‍ണം ആദ്യമായി 4,550 ഡോളറിലേക്ക് എത്തിയത്. വെനസ്വേലന്‍ എണ്ണ ടാങ്കറുകള്‍ക്കും പ്രസിഡന്റിനും നേരെയുള്ള ആക്രമണങ്ങള്‍ ഇതിന് കാരണമായി.

ആഗോള സാമ്പത്തിക അനിശ്ചിതത്വത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ലോഹങ്ങളിലൊന്നാണ് സ്വര്‍ണം. അതിനാല്‍ ഈ വര്‍ഷവും വലിയ വര്‍ധനവ് തന്നെ വിലയില്‍ പ്രതീക്ഷിക്കാം. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 2 ലക്ഷം ആയേക്കാനുള്ള സാധ്യതയും കൂടുതലാണ്.