വിപണിയിൽ മാത്രമല്ല, ഗൂഗിളിലും സ്വർണം തന്നെ താരം; നാട്ടുക്കാർക്ക് അറിയേണ്ടത് ഈയൊരു കാര്യം! | Gold rate hit record highs, Gold price becomes most searched keyword on Google Trends Malayalam news - Malayalam Tv9

Gold: വിപണിയിൽ മാത്രമല്ല, ഗൂഗിളിലും സ്വർണം തന്നെ താരം; നാട്ടുക്കാർക്ക് അറിയേണ്ടത് ഈയൊരു കാര്യം!

Updated On: 

23 Oct 2025 22:57 PM

Gold Rate on Google Trends: നിലവിൽ സ്വർണം വൻ കുതിപ്പിന് ബ്രേക്കിട്ടിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 5640 രൂപയുടെ ഇടിവാണ് സംസ്ഥാനത്തുണ്ടായത്.

1 / 5കഴിഞ്ഞ മാസങ്ങളിലായി സ്വർണവിലയിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പണിക്കൂലിയും, ജിഎസ്ടിയും ചേർത്ത് ഒരു പവന് ഏകദേശം ഒരു ലക്ഷം നൽകണമെന്ന അവസ്ഥയിലുമായി. എന്നാൽ സ്വർണത്തിന്റെ ഈ കുതിപ്പ് വിപണിയിൽ മാത്രമല്ല, ​ഗൂ​ഗിളിലും ചർച്ചയായിട്ടുണ്ട്. (Image Credit: Getty Images)

കഴിഞ്ഞ മാസങ്ങളിലായി സ്വർണവിലയിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പണിക്കൂലിയും, ജിഎസ്ടിയും ചേർത്ത് ഒരു പവന് ഏകദേശം ഒരു ലക്ഷം നൽകണമെന്ന അവസ്ഥയിലുമായി. എന്നാൽ സ്വർണത്തിന്റെ ഈ കുതിപ്പ് വിപണിയിൽ മാത്രമല്ല, ​ഗൂ​ഗിളിലും ചർച്ചയായിട്ടുണ്ട്. (Image Credit: Getty Images)

2 / 5

സോഷ്യല്‍ മീഡിയയിലും സ്വർണം വിലയെ സംബന്ധിച്ച കാര്യങ്ങളാണ് ആളുകള്‍ പ്രധാനമായും ചർച്ച ചെയ്യുന്നത്. അതിന്റെ പ്രതിഫലനം എന്നോണം ഗൂഗിളിന്റെ സെർച്ച് ട്രെന്‍ന്റിങ് ലിസ്റ്റിലും സ്വർണം തന്നെയാണ് താരം. (Image Credit: PTI)

3 / 5

gold rate today, gold prices തുടങ്ങിയ വാക്കുകളാണ് ഗൂഗിളിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയത്. മലയാളത്തിൽ സ്വർണവില, ഇന്നത്തെ സ്വർണ വില എന്നീ വാക്കുകളാണ് മുൻപന്തിയിൽ. (Image Credit: Getty Images)

4 / 5

നിലവിൽ സ്വർണം വൻ കുതിപ്പിന് ബ്രേക്കിട്ടിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 5640 രൂപയുടെ ഇടിവാണ് സംസ്ഥാനത്തുണ്ടായത്. സ്വർണവില 70000 രൂപ വരെ എത്തിയേക്കുമെന്ന പ്രവചനങ്ങളുമുണ്ട്. (Image Credit: Getty Images)

5 / 5

ദീപാവലിക്ക് ശേഷമാണ് സ്വർണവിലയിൽ ഈ ഇടിവ് ഉണ്ടായിരിക്കുന്നത്. ഉയർന്ന വിലയിൽ ലാഭമെടുക്കലും, ചൈന-യുഎസ് വ്യാപാര പിരിമുറുക്കങ്ങൾ കുറഞ്ഞതും, ഉത്സവ കാല ഡിമാൻഡ് കുറഞ്ഞതും ഇതിന് കാരണങ്ങളായി. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും