Gold Rate: ‘റോക്കറ്റ്’ പോലെ കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവില 57,000 സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്ന് മുന്നേറി പുതിയ റെക്കോർഡ് കുറിച്ചു. ഇന്നലെ വില ഇടിഞ്ഞതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്.

സംസ്ഥാനത്ത് റെക്കോർഡ് തുരുത്തി ഒരോ ദിവസവും സ്വർണവിലയിൽ കുതിപ്പ്. 360 രൂപയാണ് ഇന്ന് പവന് വർധിച്ചതോടെയാണ് സ്വർണവില റെക്കോർഡിട്ടത്. (Image Credits: Craig Hastings)

57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 45 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ 200 രൂപ പവന് കുറഞ്ഞിരുന്നു. (Image Credits: PTI)

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബർ 4-ന് രേഖപ്പെടുത്തിയ 56,960 രൂപയെന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 56,200 രൂപയായിരുന്നു. (Image Credits: PTI)

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങുന്നതാണ് വില ഉയരാൻ കാരണം. (Image Credits: PTI)

ഡിസംബറിൽ സ്വർണവില അത്യുന്നതിയിലേക്ക് കുതിക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്ധരുടെ വിലയിരുത്തൽ. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. (Image Credits: PTI)