Kerala Gold Price: അടി സക്കേ….വീണുടഞ്ഞ് സ്വര്‍ണവില, സ്വര്‍ണം വാങ്ങാന്‍ ഓടാം; വില ഇങ്ങനെ
Gold Rate Today: സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല കാലം വന്നെത്തിയിരിക്കുകയാണ്. സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വിലയില്‍ ഇടിവ് സംഭവിച്ചു. ഇനി ഒന്നും നോക്കേണ്ട പെട്ടെന്ന് തന്നെ വാങ്ങി വെക്കാം. കന്നി മാസം കഴിഞ്ഞാല്‍ കല്ല്യാണം വന്നെത്തില്ലെ...

ആഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. (David Talukdar/NurPhoto via Getty Images)

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് വില കുറഞ്ഞിരിക്കുന്നത്. സ്വര്‍ണം പവന് 54,600 രൂപയാണ് ഇന്നത്തെ വില. 6825 രൂപയാണ് ഗ്രാമിന്റെ വില. (Abhisek Saha/Majority World/Universal Images Group via Getty Images)

440 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 55,040 രൂപയായിരുന്നു സ്വര്‍ണവില. (jayk7/Moment/Getty Images)

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കായിരുന്നു സ്വര്‍ണവില ഉയര്‍ന്നത്. സെപ്റ്റംബര്‍ മാസത്തില്‍ സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.(Image Credits: John Harper/Stone/Getty Images)

എന്താണെങ്കിലും കന്നി മാസം കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിവെക്കാവുന്നതാണ്.(Image Credits: Marco Ferrarin/Moment/getty images)