കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,100 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞ് 56,800 രൂപയായി. രണ്ടുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒക്ടോബർ നാല് മുതൽ ആറ് വരെ ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമായിരുന്ന സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. (Image Credits: Gettyimages)