AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrutha Suresh: ‘സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ വീണ്ടും ശക്തി വീണ്ടെടുക്കും’; രോ​ഗാവസ്ഥയിൽ കീർത്തനം പാടി ​അമൃത സുരേഷ്

Amrutha Suresh: നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എൻ്റെ ആരോഗ്യം കാരണം ഇപ്പോൾ എൻ്റെ ശബ്ദം ദുർബലമാണെങ്കിലും ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നുണ്ട്. എന്നാണ് അമൃത കുറിച്ചത്.

Sarika KP
Sarika KP | Updated On: 07 Oct 2024 | 11:15 AM
ശാരീരികമായും മാനസികമായും ഏറെ മോശ സാഹചര്യത്തിലൂടെയാണ് ​ഗായിക അമൃത സുരേഷും കുടുംബവും കടന്നു പോകുന്നത്. വിവാഹത്തിനു ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് ഒരിക്കലും താരം തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം താരം സംഭവിത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു.  (image credits: instagram-amruthasuresh)

1 / 7
അമൃതയുടെ മകൾ ബാലയ്ക്കെതിരെ രം​ഗത്ത് വന്നതിനു പിന്നാലെ വലിയ ചർച്ച സൈബർ ഇടത്ത് നടന്നിരുന്നു. ഒരിക്കലും അച്ഛനായ ബാലയെ കാണാനോ അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനോ താൽപര്യമില്ലെന്ന് മകൾ തന്നെ വീഡിയോയിലൂടെ പറയുകയും ചെയ്തിരുന്നു. അതോടെ ബാല-അമൃത വിഷയം കൂടുതൽ വഷളായി. (image credits: instagram-amruthasuresh)

2 / 7
അമൃതയ്ക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണവും ഉണ്ടായി. ഇതിന് പിന്നാലെ അമൃത സുരേഷ് ആശുപത്രിയിലായി. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണ് അമൃത ചികിത്സ തേടിയതെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം താരം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ കാര്യവും താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. (image credits: instagram-amruthasuresh)

3 / 7
മൈ ഗേള്‍ ഈസ് ബാക്ക് ഹോം എന്ന സുഹൃത്തിന്റെ പോസ്റ്റ് അമൃത ഷെയര്‍ ചെയ്യുകയായിരുന്നു. എന്നെ അന്വേഷിച്ചവരോടും, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടും നന്ദി പറയുന്നു. വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച ചിത്രമാണ് അമൃത പങ്കുവച്ചത്. നെഞ്ചില്‍ ഒരു പ്ലാസ്റ്റര്‍ ഒട്ടിച്ചിട്ടുള്ളതും ഫോട്ടോയില്‍ കാണുന്നുണ്ട്. (image credits: instagram-amruthasuresh)

4 / 7
ഇപ്പോഴിതാ തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന അമൃത തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞും നവരാത്രി ആശംസകൾ നേർന്നും പങ്കിട്ട വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഈ നവരാത്രിയിൽ ദേവി അവളുടെ അനുഗ്രഹങ്ങൾ ചൊരിയട്ടെ... എല്ലാ അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ. (image credits: instagram-amruthasuresh)

5 / 7
നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എൻ്റെ ആരോഗ്യം കാരണം ഇപ്പോൾ എൻ്റെ ശബ്ദം ദുർബലമാണെങ്കിലും ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ വീണ്ടും ശക്തി വീണ്ടെടുക്കും.(image credits: instagram-amruthasuresh)

6 / 7

നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് മനോഹരമായ സമാധാനപൂർണമായ നവരാത്രി ആശംസിക്കുന്നു എന്നാണ് അമൃത കീർത്തനം ആലപിക്കുന്ന വീഡിയോയ്ക്കൊപ്പം കുറിച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിനു ആശംസകൾ നേർന്ന് എത്തുന്നത്. (image credits: instagram-amruthasuresh)

7 / 7