Google Pixel 9a: ഗൂഗിൾ പിക്സൽ 9എ ഏപ്രിലിൽ ഇന്ത്യൻ വിപണിയിലേക്ക്; സവിശേഷകളറിയാം
Google Pixel 9a Sale: ഗൂഗിൾ പിക്സലിൻ്റെ 9എ മോഡൽ ഇന്ത്യൻ വിപണിയിൽ വില്പന ആരംഭിക്കുന്നു. ഏപ്രിൽ 16 മുതൽ ഫോണിൻ്റെ വില്പന ആരംഭിക്കുമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു.

ഗൂഗിൾ പിക്സൽ 9എ ഇന്ത്യൻ വിപണിയിലേക്ക്. കഴിഞ്ഞ ആഴ്ചയാണ് ഗൂഗിൾ ഈ മോഡൽ അവതരിപ്പിച്ചത്. അടുത്ത മാസം 16 മുതൽ ഗൂഗിൾ പിക്സൽ 9എ മോഡൽ ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമായിത്തുടങ്ങും. ഗൂഗിൾ തന്നെയാണ് വില്പന ആരംഭിക്കുന്ന തീയതി അറിയിച്ചത്, ഫ്ലിപ്കാർട്ട് ആണ് ഇകൊമേഴ്സ് പാർട്ണർ. റീട്ടെയിൽ ഷോപ്പുകളിൽ നിന്നും ഫോൺ വാങ്ങാം. (Image Courtesy - Social Media)

ഇന്ത്യയിൽ ഒരൊറ്റ വേരിയൻ്റ് മാത്രമാണ് ഫോണിനുള്ളത്. 8 ജിബി റാം + 256 ജിബി ഇൻ്റേണൽ മെമ്മറി വേരിയൻ്റിൻ്റെ വില 49,999 രൂപയാണ്. മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. അമേരിക്ക അടക്കമുള്ള മറ്റ് വിപണികളിൽ നാല് നിറങ്ങളിൽ ഈ മോഡൽ ലഭിക്കും. 8 ജിബി+ 128 ജിബി വേരിയൻ്റും ഈ വിപണികളിലുണ്ട്.

6.3 ഇഞ്ച് ആക്ച്വ പിഒഎൽഇഡി ഡിസ്പ്ലേയാണ് ഗൂഗിൾ പിക്സൽ 9എയുടെ സവിഷത. ഗോറില്ല ഗ്ലാസ് 3യുടെ സുരക്ഷിതത്വവും ഫോണിലുണ്ട്. ഡ്യുവൽ സിം ഫോണിൽ ഉപയോഗിക്കാം. ആൻഡ്രോയ്ഡ് 15ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി അപ്ഡേറ്റ്സ് ലഭിക്കും. ടെൻസർ ജി4 എസ്ഒസി ആണ് ഉപയോഗിച്ചിരിക്കുന്ന ചിപ്സെറ്റ്.

ഡ്യുവൽ റിയർ ക്യാമറ മോഡ്യൂളിൽ 48 മെഗാപിക്സലാണ് പ്രൈമറി സെൻസർ. 13 മെഗാപിക്സലിൻ്റെ അൾട്രാവൈഡ് ക്യാമറയും പിൻഭാഗത്തുണ്ട്. 13 മെഗാപിക്സലിൻ്റേതാണ് സെൽഫി ക്യാമറ. ആഡ് മീ, റീഇമാജിൻ, മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ, ബെസ്റ്റ് ടേക്ക് തുടങ്ങിയ എഐ ഫീച്ചറുകൾ ഫോണിലുണ്ട്.

5100 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 23 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. 75. വാട്ടിൻ്റെ വയർലെസ് ചാർജിംഗ് സൗകര്യം, ഇൻഡിസ്പ്ലേ ഫിംഗർസ്പ്രിൻ്റ് സ്കാനർ, ഫേസ് അൺലോക്ക് എന്നീ ഫീച്ചറുകളും ഫോണിൽ ലഭ്യമാണ്.