വിലക്കുറവിൽ ഗൂഗിൾ പിക്സലിൻ്റെ പുതിയ ഫോൺ; ഗൂഗിൾ പിക്സൽ 9എ അണിയറയിൽ | Google Pixel 9a To Be Launched In March With Tensor G4 chip Malayalam news - Malayalam Tv9

Google Pixel 9a: വിലക്കുറവിൽ ഗൂഗിൾ പിക്സലിൻ്റെ പുതിയ ഫോൺ; ഗൂഗിൾ പിക്സൽ 9എ അണിയറയിൽ

Published: 

01 Feb 2025 19:44 PM

Google Pixel 9a In March: ഗൂഗിൾ പിക്സൽ 9എ മാർച്ചിൽ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഗൂഗിൾ പിക്സൽ 8എയുടെ പിൻതലമുറയായാണ് ഫോൺ പുറത്തിറങ്ങുക. ഫോണിൻ്റെ ചില സവിശേഷതകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

1 / 5ഗൂഗിൾ പിക്സലിൻ്റെ മിഡ് റേഞ്ച് ഫോണായ ഗൂഗിൾ പിക്സൽ 9എ അണിയറയിലൊരുങ്ങുന്നു. ടെൻസർ ജി4 ചിപ്സെറ്റിലാണ് ഗൂഗിൾ പിക്സലിൻ്റെ പുതിയ മോഡൽ ഒരുങ്ങുന്നത്. ആൻഡ്രോയ്ഡ് 16 അവതരിപ്പിക്കപ്പെടുന്നതിന് മുൻപ് ഫോണെത്തിയേക്കും. 2025 മധ്യത്തോടെ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന. (Image Courtesy - Social Media)

ഗൂഗിൾ പിക്സലിൻ്റെ മിഡ് റേഞ്ച് ഫോണായ ഗൂഗിൾ പിക്സൽ 9എ അണിയറയിലൊരുങ്ങുന്നു. ടെൻസർ ജി4 ചിപ്സെറ്റിലാണ് ഗൂഗിൾ പിക്സലിൻ്റെ പുതിയ മോഡൽ ഒരുങ്ങുന്നത്. ആൻഡ്രോയ്ഡ് 16 അവതരിപ്പിക്കപ്പെടുന്നതിന് മുൻപ് ഫോണെത്തിയേക്കും. 2025 മധ്യത്തോടെ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന. (Image Courtesy - Social Media)

2 / 5

ആൻഡ്രോയ്ഡ് 15 ഔട്ട് ഓഫ് ദി ബോക്സിലാവും ഫോൺ പ്രവർത്തിക്കുക. 5100 എംഎഎച്ചാണ് ബാറ്ററി. മാർച്ചിൽ ഫോൺ പുറത്തിറങ്ങിയേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇന്ത്യയിലും വിദേശത്തും ഒരുമിച്ചാവും ഫോൺ റിലീസാവുക എന്നും സൂചനകളുണ്ട്. (Image Courtesy - Social Media)

3 / 5

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 6.3 ഇഞ്ച് ആക്ച്വ ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക. ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുണ്ടാവും. ഗൂഗിളിൻ്റെ സ്വന്തം ടെൻസർ ജി4 ചിപ്സെറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. 8 ജിബി റാം + 256 ജിബി മെമ്മറിയും ഐപി68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസും ഫോണിൻ്റെ മറ്റ് സവിശേഷതകളാണ്. (Image Courtesy - Social Media)

4 / 5

ഡ്യുവൽ റിയർ ക്യാമറയാവും ഫോണിലുണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്. 48 മെഗാപിക്സൽ ആവും പ്രധാന ക്യാമറ. 13 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ക്യാമറയും പിൻഭാഗത്തുണ്ടാവും. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, 23 വാട്ട് വയർഡ്, 7.5 വാട്ട് വയർലസ് ചാർജിംഗ് സൗകര്യങ്ങളും ഫോണിലുണ്ടാവും. (Image Courtesy - Social Media)

5 / 5

ഗൂഗിൾ പിക്സൽ 9എയുടെ പിൻ തലമുറയാണ് ഗൂഗിൾ പിക്സൽ 9എ. 37,999 രൂപയാണ് നിലവിൽ ഈ മിഡ് റേഞ്ച് ഫോണിൻ്റെ വില. ഈ ഫോണിൻ്റെ പല സ്പെക്സുകളും ഗൂഗിൾ പിക്സൽ 9എയിലും ഉപയോഗിച്ചിട്ടുണ്ട്. പുതിയ മോഡലിൻ്റെ വില എത്രയാവുമെന്നതിൽ വ്യക്തതയില്ല. (Image Courtesy - Social Media)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ