ഇനി ക്രോംകാസ്റ്റില്ല, പകരം എഐ സംവിധാനങ്ങളടങ്ങിയ ഗൂഗിൾ സ്ട്രീമർ; വിശദാംശങ്ങളറിയാം | Google Unveils Google Streamer with Advanced AI Features Discontinues Chromecast Read the Features and Specifications in Malayalam Malayalam news - Malayalam Tv9

Google Streamer : ഇനി ക്രോംകാസ്റ്റില്ല, പകരം എഐ സംവിധാനങ്ങളടങ്ങിയ ഗൂഗിൾ സ്ട്രീമർ; വിശദാംശങ്ങളറിയാം

Updated On: 

07 Aug 2024 15:36 PM

Google Streamer Chromecast : ക്രോംകാസ്റ്റിന് പകരം എഐ സംവിധാനങ്ങളടങ്ങിയ ഗൂഗിൾ ടിവി സ്ട്രീമർ അവതരിപ്പിച്ച് കമ്പനി. 4കെ റെസല്യൂഷൻ അടക്കം വിവിധ സംവിധാനങ്ങൾ ഡിവൈസിലുണ്ട്.

1 / 5ക്രോംകാസ്റ്റിന് പകരം ടിവി സ്ട്രീമർ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിൾ ടിവി സ്ട്രീമർ എന്നാണ് ഡിവൈസിൻ്റെ പേര്. അവതരിപ്പിക്കപ്പെട്ട് 11 വർഷങ്ങൾക്ക് ശേഷമാണ് ക്രോംകാസ്റ്റിന് പകരക്കാരനെ ഗൂഗിൾ അവതരിപ്പിക്കുന്നത്. എഐ സംവിധാനങ്ങളടങ്ങിയ ഗൂഗിൾ ടിവി സ്ട്രീമർ ഇന്ത്യയിൽ എന്ന് എത്തുമെന്നതിൽ വ്യക്തതയില്ല.

ക്രോംകാസ്റ്റിന് പകരം ടിവി സ്ട്രീമർ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിൾ ടിവി സ്ട്രീമർ എന്നാണ് ഡിവൈസിൻ്റെ പേര്. അവതരിപ്പിക്കപ്പെട്ട് 11 വർഷങ്ങൾക്ക് ശേഷമാണ് ക്രോംകാസ്റ്റിന് പകരക്കാരനെ ഗൂഗിൾ അവതരിപ്പിക്കുന്നത്. എഐ സംവിധാനങ്ങളടങ്ങിയ ഗൂഗിൾ ടിവി സ്ട്രീമർ ഇന്ത്യയിൽ എന്ന് എത്തുമെന്നതിൽ വ്യക്തതയില്ല.

2 / 5

ഡിസൈനിലാണ് ഗൂഗിൾ ടിവി സ്ട്രീമർ ക്രോംകാസ്റ്റിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നത്. ക്രോംകാസ്റ്റിനെക്കാൾ സ്ലീക്ക് ആയ ഡിസൈനാണ് ഗൂഗിൾ ടിവി സ്ട്രീമറിനുള്ളത്. 4കെ റെസല്യൂഷനിലുള്ള മീഡിയ സ്ട്രീമിങ്, 32 ജിബി മെമ്മറി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങൾ തുടങ്ങി വേറെയും സവിശേഷതകൾ ഗൂഗിൾ ടിവി സ്ട്രീമറിനുണ്ട്.

3 / 5

4കെ എച്ച്ഡിആർ വിഡിയോകൾ സെക്കൻഡിൽ 60 ഫ്രെയിംസ് വേഗതയിൽ പ്ലേ ചെയ്യാൻ ഡിവൈസിന് സാധിക്കും. ഡോൾബി വിഷൻ, എച്ച്ഡിആർ 10+, ഡോൾബി അറ്റ്മോസ് ഓഡിയോ എന്നീ സൗകര്യങ്ങളും ഡിസ്പ്ലേയിലുണ്ട്. 162 ഗ്രാമാണ് ഡിവൈസിൻ്റെ ഭാരം. പഴയ ഡോംഗിൾ ഡിസൈന് പകരം സ്ലീക്ക് ഡിസൈനാണ് ഡിവൈസിനുള്ളത്.

4 / 5

ആൻഡ്രോയ്ഡ് ടിവി ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുക. നാല് ജിബി റാമും ഡിവൈസിനുണ്ട്. യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി പ്ലസ് തുടങ്ങി വിവിധ സ്ട്രീമിങ് ആപ്പുകൾ ഡിവൈസിൽ പ്രവർത്തിക്കും. ഗൂഗിളിൻ്റെ എഐ ടൂളായ ജെമിനിയും ഗൂഗിൾ എഐ സൗകര്യങ്ങളും ഡിവൈസിലുണ്ടാവും.

5 / 5

99.99 ഡോളറാണ് (ഏതാണ്ട് 8390 രൂപ) അമേരിക്കയിൽ ഡിവൈസിൻ്റെ വില. അമേരിക്ക അടക്കം ചുരുക്കം രാജ്യങ്ങളിലാണ് നിലവിൽ ഡിവൈസ് ലഭ്യമാവുക. രണ്ട് നിറങ്ങളിൽ ലഭ്യമായ ഡിവൈസ് ഇന്ത്യയിൽ എന്ന് ലഭിക്കുമെന്നതിൽ വ്യക്തതയില്ല.

Related Photo Gallery
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും
U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി