ISRO NVS-02 : ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണം; എന്‍വിഎസ്-02 ദൗത്യം പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
ISRO NVS-02 Mission : ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണമാണിത്. ജിഎസ്എല്‍വി-എഫ്15-എന്‍വിഎസ്-02 ദൗത്യം ജനുവരി 29ന് നടക്കും. രാവിലെ 6.23നാണ് വിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ നാവിഗേഷന്‍ ആവശ്യകതകളില്‍ നിര്‍ണായക ദൗത്യമായ ഇത് ജിഎസ്എല്‍വി ഉപയോഗിച്ചുള്ള 17-ാമത് വിക്ഷേപണം കൂടിയാണ്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി)-എഫ്15-എന്‍വിഎസ്-02 ദൗത്യത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം (Image Credits : Social Media)

ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍വിഎസ്-02 ജനുവരി 29ന് രാവിലെ 6.23നാണ് വിക്ഷേപിക്കുന്നത്. 2250 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം (Image Credits : Social Media)

ജിഎസ്എല്‍വി ഉപയോഗിച്ചുള്ള 17-ാമത് വിക്ഷേപണമാണിത്. 'നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷ(navIC)ന്റെ ഭാഗമാണ് ഇത്. രാജ്യത്തിന്റെ നാവിഗേഷന്‍ ആവശ്യകതകളില്‍ നിര്‍ണായകമാണ് ദൗത്യം (Image Credits : Social Media)

പ്രതിരോധത്തിലും, സ്വകാര്യ മേഖലയിലും ഇത് ഏറെ പ്രയോജനപ്രദമാണ്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ട് (Image Credits : Social Media)

ഇന്ത്യയുടെ ന്യൂ ജനറേഷന്‍ നാവിഗേഷന്‍ സാറ്റലൈറ്റിലെ രണ്ടാമത്തെ ഉപഗ്രഹമാണ് എന്‍വിഎസ്-02. കഴിഞ്ഞ മേയിലാണ് എന്‍വിഎസ്-01 വിക്ഷേപിച്ചത് (Image Credits : Social Media)