Happy Birthday Mammootty: നടനവിസ്മയം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രമുഖർ
Happy Birthday Mammootty: ഈ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്, ഇതൊരു ബർത്ത്ഡേ അല്ലെന്നും റി ബർത്ത്ഡേ ആണെന്നുമാണ് ആശംസ അറിയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി കുറിച്ചത്.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. കഴിഞ്ഞ ആറ് മാസത്തോളമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിൽ വിശ്രമജീവിതത്തിലാണ് താരം. അതുകൊണ്ട് തന്നെ ഇന്ന് പിറന്നാൾ ദിനത്തിൽ താരം ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. (Image Credits:Facebook)

ഇതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സഹപ്രവർത്തകരും ആരാധകരും പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി. മമ്മൂട്ടിക്ക് ആശംസകളുമായി നടൻ രമേഷ് പിഷാരടി രംഗത്ത് എത്തി.

കലാമൂല്യമുള്ള സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മൂട്ടിയെന്നും എവിടെ പോയാലും വീണ്ടും കാണാൻ തോന്നുമെന്നും നടൻ പറഞ്ഞു. കൂടാതെ നല്ല സിനിമകൾ അത്ഭുതമാണ് അതുപോലെ മമ്മൂക്കയുമെന്നാണ് നടൻ കൂട്ടിച്ചേർത്തത്. തന്റെ ഫേസ്ബുക്കിലൂടെ മമ്മൂട്ടിക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് രമേഷ് പിഷാരടി ആശംസ പങ്കുവച്ചത്.

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ച് മന്ത്രി രംഗത്തെത്തിയത്.

ഈ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്, ഇതൊരു ബർത്ത്ഡേ അല്ലെന്നും റി ബർത്ത്ഡേ ആണെന്നുമാണ് ആശംസ അറിയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി കുറിച്ചത്. ഒരു പോരാട്ടത്തിൽ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം’ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.