Happy Fathers Day 2025: ‘കടലോളം വാത്സല്യം, താരാട്ടായ് തരുമച്ഛൻ’; ഇന്ന് ഫാദേഴ്സ് ഡേ!
Happy Fathers Day 2025: മക്കൾക്കു വേണ്ടി ചോര നീരാക്കി സ്വയം ഉരുകിത്തീരുന്ന എല്ലാ അച്ഛന്മാരെയും ഓർക്കുന്ന ദിനം. ഇന്നാണ് ആ ദിനം. എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോക ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്.

സനേഹത്തിനും വാത്സല്യത്തിനും പ്രതീകമാണ് അമ്മയെങ്കിൽ കരുതലിനും സംരക്ഷണത്തിന്റെയും മറ്റൊരു പേരാണ് അച്ഛൻ. അങ്ങനെയുള്ള അച്ഛനും ഒരു ദിനമുണ്ട്. മക്കൾക്കു വേണ്ടി ചോര നീരാക്കി സ്വയം ഉരുകിത്തീരുന്ന എല്ലാ അച്ഛന്മാരെയും ഓർക്കുന്ന ദിനം. ഇന്നാണ് ആ ദിനം. എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോക ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. (Image Credits:Freepik)

ഈ വർഷം ജൂൺ 15 നാണ് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്.അച്ഛനെ ഓർക്കാൻ പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമില്ല. എന്നാൽ ഈ ദിവസമെങ്കിലും അച്ഛന് നമ്മുക്ക് ചെയ്ത് തന്ന ത്യാഗവും കരുതി വച്ച സംരക്ഷണവും ഓർക്കാം. പാശ്ചാത്യ ആശയമാണ് ഫാദേഴ്സ് ഡേ, എന്നാണ് ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പടുന്നുണ്ട്.

സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുടെ ആശയമാണ് ഫാദേഴ്സ് ഡേയ്ക്ക് പിന്നിൽ. അമ്മ മരിച്ചതിനു ശേഷം സെനോറയും അവളുടെ അഞ്ച് അനുജന്മാരെയും വളർത്തിയത് അച്ഛനായിരുന്നു. വില്യം ജാക്സൺ എന്ന ആ അച്ഛൻ ആ ആറ് മക്കളെയും വിഷമങ്ങളും പ്രതിസന്ധികളും അറിയിക്കാതെ വളർത്തി വലുതാക്കി.

വളർന്ന് വലുതായപ്പോൾ തന്റെ അച്ഛന് വലിയ സന്തോഷം സമ്മാനിക്കണമെന്ന് ആ മകൾക്ക് തോന്നി. അവൾ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേർന്ന് അവളുടെ സ്വപ്നം യാഥാർഥ്യമാക്കി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി ഫാദേഴ്സ് ഡേ ആഘോഷിച്ചു.

1972-ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സൺ എല്ലാവർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച "ഫാദേഴ്സ് ഡേ' ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.