പാണ്ഡ്യയെ തരണമെങ്കില്‍ ദുബെയെ മാത്രം പോരാ! മുംബൈ ചെന്നൈയോട് ആവശ്യപ്പെടുന്നത് മറ്റൊരു താരത്തെയും?
Hardik Pandya Trade Rumors: ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന അഭ്യൂഹം ശക്തമാണ്. ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി താരം ട്രേഡ് നീക്കത്തിലൂടെ ടീം വിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങി നിരവധി ഫ്രാഞ്ചൈസികൾ ഹാർദിക്കിനായുള്ള ട്രേഡ് നീക്കത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന അഭ്യൂഹം ശക്തമാണ്. ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി താരം ട്രേഡ് നീക്കത്തിലൂടെ ടീം വിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങി നിരവധി ഫ്രാഞ്ചൈസികൾ ഹാർദിക്കിനായുള്ള ട്രേഡ് നീക്കത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയ്ക്ക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ (Image Credit Source: PTI).

പാണ്ഡ്യയെ കൊടുക്കണമെങ്കില്‍ പകരം രണ്ട് താരങ്ങളെ മുംബൈ ആവശ്യപ്പെട്ടേക്കാമെന്ന് മുന്‍ സിഎസ്‌കെ താരം ആര്‍ അശ്വിന്‍ പറഞ്ഞു. ചെന്നൈ ശിവം ദുബെയെ വാഗ്ദാനം ചെയ്‌തേക്കാമെന്ന് അശ്വിന്‍ സൂചിപ്പിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈ മറ്റൊരു താരത്തെ കൂടി ആവശ്യപ്പെടാനാണ് സാധ്യത.

"ഹാർദിക് പാണ്ഡ്യക്ക് പകരം ശിവം ദുബെയെ മാത്രം മുംബൈ ഇന്ത്യൻസ് എന്തായാലും സ്വീകരിക്കില്ല. ദുബെയ്ക്കൊപ്പം ആയുഷ് മാത്രെയെ കൂടി അവർ ആവശ്യപ്പെടും. മാത്രെ ഇല്ലാതെ മുംബൈ ഈ ഡീലുമായി മുന്നോട്ട് പോകുമെന്ന് ഞാൻ കരുതുന്നില്ല" അശ്വിന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ദുബെയ്ക്കൊപ്പം നഥാൻ എല്ലിസ് അല്ലെങ്കിൽ ഉർവിൽ പട്ടേൽ എന്നിവരെ ഉൾപ്പെടുത്താൻ സിഎസ്കെ ശ്രമിച്ചേക്കാമെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. സിഎസ്കെയ്ക്ക് മറ്റ് ചില വഴികളും നോക്കാവുന്നതാണ്. ഹാർദിക്കിന് പകരം ദുബെയെയും എല്ലിസിനെയും ഓഫർ ചെയ്യാം. ട്രെന്റ് ബോൾട്ടിന് മികച്ചൊരു പകരക്കാരനാകാൻ എല്ലിസിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജസ്പ്രീത് ബുംറയ്ക്കൊപ്പം ഡെത്ത് ഓവറുകളിൽ മികച്ചൊരു ബൗളിംഗ് പങ്കാളിയാകാനും അദ്ദേഹത്തിന് സാധിക്കും. അത് മുംബൈ അംഗീകരിക്കുന്നില്ലെങ്കിൽ, ദുബെ, എല്ലിസ്, ഉർവിൽ പട്ടേൽ എന്നിവരെ നൽകാൻ സിഎസ്കെ ശ്രമിക്കണം. അതുവഴി മുംബൈക്ക് ഒരു വിക്കറ്റ് കീപ്പർ-ബാറ്ററെയും ലഭിക്കും. ഡീൽ വിജയകരമാക്കാൻ ഇരു ടീമുകളും ഒന്നിലധികം കളിക്കാരെ പരസ്പരം ട്രേഡ് ചെയ്യാനുള്ള സാധ്യതയും അശ്വിന്‍ ചൂണ്ടിക്കാട്ടി.