AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sleeping Tips: കിടപ്പുമുറിയിൽ ഈ സാധനങ്ങളുണ്ടോ? എങ്കിൽ നിങ്ങൾ ഉറങ്ങുന്നത് വലിയ അപകടത്തിന് നടുവിൽ

Bedroom Items Should Not Keep: നമുക്ക് ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ സാധനങ്ങൾ കിടക്കുന്ന മുറിയിൽ സൂക്ഷിക്കുന്ന അവിടുത്തെ അന്തരീക്ഷത്തെയും നമ്മുടെ ഉറക്കത്തെയും പ്രതികൂലമായി ബാധിക്കുന്നു. വായൂസഞ്ചാരം അനിവാര്യമായതിനാൽ കിടപ്പുമുറി പൂർണമായും ആവശ്യമായ ജനാലകളോടും ലളിതമായും സജ്ജമാക്കിയത് ആകണം.

neethu-vijayan
Neethu Vijayan | Published: 21 Aug 2025 19:26 PM
ഒരു ദിവസത്തെ എല്ലാ തിരക്കുകളും കഴിഞ്ഞ് സ്വസ്ഥമായി വിശ്രമിക്കാൻ നമ്മൾ എല്ലാവരും ആശ്രയിക്കുന്ന ഒരിടമാണ് കിടപ്പുമുറി. അതുകൊണ്ട് തന്നെ ഒരു വീട്ടിൽ മറ്റെന്തിനെക്കാളും കിടപ്പുമുറിക്ക് നമ്മൾ പ്രാധാന്യം നൽകുന്നു. നമുക്ക് ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ സാധനങ്ങൾ കിടക്കുന്ന മുറിയിൽ സൂക്ഷിക്കുന്ന അവിടുത്തെ അന്തരീക്ഷത്തെയും നമ്മുടെ ഉറക്കത്തെയും പ്രതികൂലമായി ബാധിക്കുന്നു. (Image Credits: Unsplash/Gettyimages)

1 / 6
വായൂസഞ്ചാരം അനിവാര്യമായതിനാൽ കിടപ്പുമുറി പൂർണമായും ആവശ്യമായ ജനാലകളോടും ലളിതമായും സജ്ജമാക്കിയത് ആകണം. എന്നാൽ ചില സാധനങ്ങൾ മുറിയിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് നിങ്ങൾക്ക് അപകടകരമായ വസ്തുക്കളാണ്. ഹാർവാർഡിലെയും സ്റ്റാൻഫോർഡിലെയും ​ഗവേഷകനും ഡോക്ടറുമായ സൗരഭ് സേഥി ഇതിനെക്കുറിച്ച് പറയുന്നത് എന്താണെന്ന് വിശദമായി പരിശോധിക്കാം. (Image Credits: Unsplash/Gettyimages)

2 / 6
മുറികളിലെ ഈ വസ്തുക്കൾ കുടലിനെയും, ആരോഗ്യത്തെയും, ഉറക്കത്തെയും ഒരുപോലെ ബാധിക്കുന്നതായി ഡോക്ടർ സേഥി പറയുന്നു. അതുകൊണ്ട് തന്നെ അവ എത്രയും വേ​ഗം മുറികളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് അദ്ദേഹത്തിൻ്റെ നിർദ്ദേശം. ആദ്യത്തേത് പഴയ തലയിണകൾ. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും ആരോ​ഗ്യത്തിന് ​ഗുരതരമായ പ്രശ്നമാണ് ഇതുമൂലം സംഭവിക്കുന്നത്. (Image Credits: Unsplash/Gettyimages)

3 / 6
തലയിണകളിൽ കാലക്രമേണ പൊടിപടലങ്ങൾ, വിയർപ്പ്, ഉറക്കത്തിൽ വായിലൂടെ പുറത്തുവരുന്ന ഉമിനീർ എന്നിവ അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. തലയിണയ്ക്ക് ഒന്നോ രണ്ടോ വർഷം പഴക്കമുണ്ടെങ്കിൽ, അത് എത്രയും വേ​ഗം നീക്കം ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. അലർജി മുതൽ ​ഗുരുതരമായ ചർമ്മ പ്രശ്നങ്ങളും അതിലൂപരി മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കാൻ സാധിക്കും. (Image Credits: Unsplash/Gettyimages)

4 / 6
രണ്ടാമത്തേത് എയർ ഫ്രെഷനറുകളാണ്. പലതും ഫ്താലേറ്റുകളും വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങളും (VOCs) പുറന്തള്ളുന്നവയാണ്. ഇവ ഹോർമോൺ മാറ്റങ്ങൾക്കും ശ്വസന പ്രശ്നങ്ങൾക്കും കാരണമാകുന്നു. എയർ ഫ്രെഷനറുകളെക്കുറിച്ചുള്ള സമീപകാല പഠനങ്ങളിൽ, അവയിൽ 86% ഫ്താലേറ്റുകളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രത്യുൽപാദന വൈകല്യത്തിനും ആസ്ത്മയ്ക്കും കാരണമാകുന്ന രാസവസ്തുവാണ്. (Image Credits: Unsplash/Gettyimages)

5 / 6
ഏറ്റവും ഒടുവിൽ ഡോ. സേഥി പറയുന്നത് പഴയ മെത്തകളെക്കുറിച്ചാണ്.  7 മുതൽ 10 വർഷം വരെ പഴക്കമുള്ള ഏതൊരു മെത്തയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഒടുവിൽ വിട്ടുമാറാത്ത നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യുമെന്നാണ് ഡോ. സേഥി പറയുന്നത്. അതിനാൽ, ശരിയായ സമയത്ത് അത് നീക്കം ചെയ്ത് ​ഗുണനിലവാരമുള്ളവ ഉപയോ​ഗിക്കുക. (Image Credits: Unsplash/Gettyimages)

6 / 6