Power Outage : ഇൻ്റർനെറ്റ് ഉപയോഗത്തിനിടെ കരണ്ട് പോയോ? ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കുള്ള ചില മാർഗങ്ങൾ
Power Outrge During Internet Use : ഇൻ്റർനെറ്റ് ഉപയോഗത്തിനിടെ കരണ്ട് പോയാൽ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ എന്ത് ചെയ്യും? പല മാർഗങ്ങളുണ്ട്. ചിലവ് കുറഞ്ഞതും കൂടിയതുമുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.

ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ നേരിടുന്നൊരു പ്രശ്നമാണ് പവർ കട്ട്. കരണ്ട് പോയാൽ പിന്നെ ഇൻ്റർനെറ്റ് ലഭിക്കില്ല. അത്യാവശ്യമുള്ള എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ കരണ്ട് പോക്ക് ബുദ്ധിമുട്ടാവാറുണ്ട്. ഇത്തരം അവസരങ്ങളിൽ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളിതാ. (Image Credits - Getty Images)

ഓഫ്‌ലൈൻ ഡോക്യുമെൻ്റുകൾ- കരണ്ട് പോയിരിക്കുന്ന സമയത്ത് ഓഫ്‌ലൈൻ ഡോക്യുമെൻ്റുകളിൽ ശ്രദ്ധിക്കാം. ടൈപ്പ് ചെയ്യാൻ ഇൻ്റർനെറ്റ് ആവശ്യമില്ലല്ലോ. ഇങ്ങനെ ഓഫ്‌ലൈനായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കരണ്ട് പോകുമ്പോൾ ചെയ്തിട്ട് കരണ്ട് വരുമ്പോൾ ഇൻ്റർനെറ്റ് വേണ്ട കാര്യങ്ങൾ ചെയ്യാം. (Image Credits - Getty Images)

മൊബൈൽ ഹോട്ട്സ്പോട്ട്- കുറച്ചുസമയത്തേക്കുള്ള കരണ്ട് കട്ടാണെങ്കിൽ മൊബൈലിലെ ഇൻ്റർനെറ്റ് ഷെയർ ചെയ്ത് ഉപയോഗിക്കാം. ഹോട്ട്സ്പോട്ട് സംവിധാനത്തിലൂടെ മൊബൈൽ ഫോണിലെ സെല്ലുലാർ ഡേറ്റ നമുക്ക് വൈഫൈ ആയി ഉപയോഗിക്കാനാവും. കുറച്ചുസമയത്തേക്ക് ഇത് നല്ല മാർഗമാണ്. (Image Credits - Getty Images)

പോർട്ടബിൾ വൈഫൈ- പോർട്ടബിൾ വൈഫൈ സൗകര്യമാണ് മറ്റൊരു മാർഗം. എയർടെൽ, ജിയോ, വിഐ തുടങ്ങി വിവിധ കമ്പനികളുടെ പോർട്ടബിൾ വൈഫൈ റൂട്ടറുകൾ ലഭിക്കും. ഇത് കരണ്ടില്ലെങ്കിൽ ഉപയോഗിക്കാം. കരണ്ടുള്ളപ്പോൾ റൂട്ടർ ചാർജ് ചെയ്ത് സൂക്ഷിച്ചാൽ കരണ്ട് പോകുമ്പോൾ ഉപയോഗിക്കാം. (Image Credits - Getty Images)

ബാക്കപ്പ് പവർ- അല്പം ചിലവ് കൂടുതലാണെങ്കിലും ഏറ്റവും നല്ല മാർഗം ഒരു ബാക്കപ്പ് പവർ സോഴ്സ് വാങ്ങിവെക്കുകയാണ്. ബാക്കപ്പ് ജെനറേറ്ററോ പോർട്ടബിൾ പവർ ബാങ്കോ ഇൻവർട്ടറോ ഒക്കെ ഇതിനായി ഉപയോഗിക്കാം. ബ്രോഡ്ബാൻഡ് മോഡം ഈ പവർ സോഴ്സുമായി കണക്റ്റ് ചെയ്താൽ കരണ്ട് പോയാലും കുറേ സമയത്തേക്ക് പേടിക്കേണ്ടതില്ല. (Image Credits - Getty Images)