Milk Before Bed: ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കണോ? കാരണം എന്താണെന്ന് നോക്കൂ
Benefits Of Having Warm Before Bed: ചെറിയ ചൂടോടെ പാൽ കുടിക്കുന്നത് ശരീരത്തെ ശാന്തമാക്കുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല മരുന്നാണ്. എന്നാൽ പാലിനൊപ്പം തേനോ ഉപ്പ് ചേർന്ന ഭക്ഷണമോ കഴിക്കരുത്. കൂടാതെ പുളിയുള്ള പഴങ്ങളും ഒഴിവാക്കണം. ഇടയ്ക്കിടെ ജലദോഷം, ചുമ എന്നിവ വരുന്നവർ തണുത്ത പാൽ കുടിക്കരുത്.

പാൽ കുടിക്കുന്നതിൻ്റെ ആരോഗ്യ ഗുണത്തെപ്പറ്റി പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പ്രോട്ടീനും കാൽസ്യവും ധാരാളമടങ്ങിയ ഇവ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഊർജ്ജം, പ്രതിരോധശേഷി എന്നിവയുടെ പ്രധാന ഉറവിടം കൂടിയാണിത്. പക്ഷേ ഏത് സമയത്ത് കുടിച്ചാലാണ് ഏറ്റവും കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? (Image Credits: Getty Images)

ഉറങ്ങുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ് പാൽ കുടിക്കുന്നത് ഗുണങ്ങൾ ഇരട്ടിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഈ സമയത്ത്, പാലിലെ പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സാധിക്കുന്നു. പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു അമിനോ ആസിഡാണ്. (Image Credits: Getty Images)

ചെറിയ ചൂടോടെ പാൽ കുടിക്കുന്നത് ശരീരത്തെ ശാന്തമാക്കുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല മരുന്നാണ്. എന്നാൽ പാലിനൊപ്പം തേനോ ഉപ്പ് ചേർന്ന ഭക്ഷണമോ കഴിക്കരുത്. കൂടാതെ പുളിയുള്ള പഴങ്ങളും ഒഴിവാക്കണം. പാലിലെ മഗ്നീഷ്യം പേശികൾക്കും നാഡീവ്യവസ്ഥയ്ക്കും ഗുണകരമാണ്. ഇത് പേശികളുടെ പിരിമുറുക്കത്തെ ഇല്ലാതാക്കി ഉറക്കത്തിൻ്റെ ഗുണനിലവാരം മികച്ചതാക്കുന്നു. (Image Credits: Getty Images)

ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുന്നത് രാത്രിയിൽ ശരീരത്ത് ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകുന്നു. ദഹനത്തിനും വളരെ നല്ലതാണ്. ഉറക്കം മെച്ചപെടുന്നതിലൂടെയും പാലിലെ പോഷകങ്ങളിലൂടെയും ആരോഗ്യത്തിന് മൊത്തത്തിൽ ഉന്മേഷവും വളരെയധികം ഗുണങ്ങളും ലഭിക്കുന്നു. (Image Credits: Getty Images)

ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ പാൽ കുടിക്കുന്നത് ഒഴിവാക്കണം. കൂടാതെ ഇടയ്ക്കിടെ ജലദോഷം, ചുമ എന്നിവ വരുന്നവർ തണുത്ത പാൽ കുടിക്കരുത്. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുമ്പോൾ നിങ്ങൾക്ക് ഒരു ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്. പ്രത്യേകിച്ച് എന്തെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ. (Image Credits: Getty Images)