Dangers of Bottled Water in Car: കാറില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Risks of Drinking Bottled Water Stored in a Car: യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിൽ സൂക്ഷിക്കുന്ന വെള്ളം, ദീർഘ നാളുകൾക്ക് ശേഷം കുടിക്കാറുണ്ടോ? ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിൽ കുപ്പിവെള്ളം സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ, അന്നത്തെ ഉപയോഗം കഴിഞ്ഞ ശേഷവും ഇത് പല ദിവസങ്ങൾ കാറിൽ തന്നെ സൂക്ഷിക്കും. പിന്നീട് ആ വെള്ളം തന്നെ പിന്നെയും കുടിക്കാറുണ്ട്. എന്നാൽ, ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. (Image Credits: Pexels)

കാറിനുള്ളിലെ ഉയർന്ന താപനിലയിൽ സൂക്ഷിക്കുമ്പോൾ വെള്ളത്തിൽ ദോഷകരമായ രാസവസ്തുക്കള്‍ ചേരാനും ബാക്റ്റീരിയയുടെ വളർച്ചയ്ക്കും കാരണമാകും. അതിനാൽ തന്നെ, ഏറെനേരം പ്ലാസ്റ്റിക് ബോട്ടിലില്‍ ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. (Image Credits: Pexels)

പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ബിസ്‌ഫെനോള്‍ എ(ബിപിഎ) ഉൾപ്പടെയുള്ള ദോഷകരമായ രാസവസ്തുക്കള്‍ വെള്ളത്തിൽ കലരുന്നു. ഇത് ശരീരത്തിൽ എത്തുമ്പോൾ ഹോര്‍മോണുകളെ തടസപ്പെടുത്തുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. (Image Credits: Pexels)

ഇത്തരത്തിൽ ദീര്‍ഘകാലം കാറിൽ സൂക്ഷിച്ച കുപ്പി വെള്ളം കുടിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍, വയറിലെ അസ്വസ്ഥത, അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും. (Image Credits: Pexels)

ഒരു തവണ കുടിച്ച വെള്ളം ഏറെ നാൾ സൂക്ഷിച്ച ശേഷം വീണ്ടും കുടിക്കുമ്പോൾ അത് ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തിൽ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെങ്കിലും ഇത്തരത്തിൽ ദീർഘനാൾ സൂക്ഷിച്ച വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (Image Credits: Pexels)