തണുത്തുറഞ്ഞ ചിക്കനിലെ ഐസ് 15 മിനിറ്റുകൊണ്ട് മാറ്റാം...; ഇങ്ങനെ ചെയ്യൂ | Here are the Simple ways to defrost frozen chicken in just 15 minutes, do these easy method Malayalam news - Malayalam Tv9

Defrost Frozen Chicken: തണുത്തുറഞ്ഞ ചിക്കനിലെ ഐസ് 15 മിനിറ്റുകൊണ്ട് മാറ്റാം…; ഇങ്ങനെ ചെയ്യൂ

Published: 

03 Mar 2025 12:27 PM

Simple Method For Defrost Frozen Chicken: ചിക്കൻ ഡീഫ്രോസ്റ്റ് ചെയ്യാനുള്ള ഏറ്റവും എളുപ്പമാർ​ഗം മൈക്രോവേവാണ്. പല മൈക്രോവേവുകളിലും മിനിറ്റുകൾക്കുള്ളിൽ ചിക്കനിലെ ഐസ് നീക്കാനുള്ള ഒരു ഡീഫ്രോസ്റ്റ് ഓപ്ഷൻ ഉണ്ട്. ചിക്കൻ ഒരു മൈക്രോവേവ് പ്ലേറ്റിൽ വച്ച് ഇത്തരത്തിലുള്ള ഓപ്ഷൻ ഉപയോ​ഗിക്കുക. മൈക്രോവേവ് ചെയ്ത ചിക്കൻ വേ​ഗന്ന് തന്നെ വേവിക്കാൻ ശ്രമിക്കുക.

1 / 5പെട്ടെന്ന് വീട്ടിലേക്ക് കുറച്ച് അതിഥികൾ വരുന്നു. ചിക്കനാണേൽ തണുത്തുറഞ്ഞിരിക്കുവാണ്. എന്താ ചെയ്യുക? എന്നാൽ ഇനി ഇത്തരം ആശങ്കകൾ ഒന്നും വേണ്ട മിനിറ്റുകൾക്കുള്ളിൽ ചിക്കനിലെ ഐസ് നീക്കം ചെയ്യാൻ സാധിക്കും. ചിക്കനിലെ ഐസ് കളയാനുള്ള ആ എളുപ്പവഴികൾ എന്തെല്ലാമെന്ന് നോക്കാം.

പെട്ടെന്ന് വീട്ടിലേക്ക് കുറച്ച് അതിഥികൾ വരുന്നു. ചിക്കനാണേൽ തണുത്തുറഞ്ഞിരിക്കുവാണ്. എന്താ ചെയ്യുക? എന്നാൽ ഇനി ഇത്തരം ആശങ്കകൾ ഒന്നും വേണ്ട മിനിറ്റുകൾക്കുള്ളിൽ ചിക്കനിലെ ഐസ് നീക്കം ചെയ്യാൻ സാധിക്കും. ചിക്കനിലെ ഐസ് കളയാനുള്ള ആ എളുപ്പവഴികൾ എന്തെല്ലാമെന്ന് നോക്കാം.

2 / 5

ചിക്കൻ ഡീഫ്രോസ്റ്റ് ചെയ്യാനുള്ള ഏറ്റവും എളുപ്പമാർ​ഗം മൈക്രോവേവാണ്. പല മൈക്രോവേവുകളിലും മിനിറ്റുകൾക്കുള്ളിൽ ചിക്കനിലെ ഐസ് നീക്കാനുള്ള ഒരു ഡീഫ്രോസ്റ്റ് ഓപ്ഷൻ ഉണ്ട്. ചിക്കൻ ഒരു മൈക്രോവേവ് പ്ലേറ്റിൽ വച്ച് ഇത്തരത്തിലുള്ള ഓപ്ഷൻ ഉപയോ​ഗിക്കുക. മൈക്രോവേവ് ചെയ്ത ചിക്കൻ വേ​ഗന്ന് തന്നെ വേവിക്കാൻ ശ്രമിക്കുക. കാരണം ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ അതിൽ ചിലത് വേവാനുള്ള സാധ്യതയുണ്ട്.

3 / 5

ചിക്കനിലെ തണുപ്പ് മാറ്റാനുള്ള ഫലപ്രദവുമായ മാർഗ്ഗം ചിക്കൻ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക എന്നതാണ്. ചിക്കനിൽ ചൂടുവെള്ള തട്ടാതിരിക്കാൻ ഒരു സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിൽ വയ്ക്കാവുന്നതാണ്. ഓരോ 5 മിനിറ്റിലും വെള്ളം മാറ്റുന്നത് പെട്ടെന്ന് തണുപ്പ് മാറ്റുന്നു. ഈ പ്രക്രിയ ചിക്കൻ അമിതമായി ചൂടാക്കാതെ വേഗത്തിൽ തണുപ്പ് മാറാൻ സഹായിക്കും.

4 / 5

ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രീസറിൽ വയ്ക്കുന്നത് തണുപ്പ് പെട്ടെന്ന് മാറ്റാൻ സഹായിക്കുന്നു. ചിക്കൻ കഷണങ്ങളാക്കി മുറിച്ചതിനുശേഷം, മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും രീതികൾ നിങ്ങൾക്ക് പ്രയോഗിക്കാം, 15 മിനിറ്റിനുള്ളിൽ തണുപ്പ് മാറുന്നതാണ്.

5 / 5

തണുത്ത ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റയ ശേഷം അവയിലേക്ക് കുറച്ച് കുറച്ചായി തിളപ്പിച്ച വെള്ളം ഒഴിച്ചുകൊടുക്കാം. ശേഷം ഇടയ്ക്ക് വെള്ളം മാറ്റാനും ശ്രമിക്കണം. കൂടാതെ ചിക്കൻ ചൂടാവാതെ നോക്കണം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്