ഭക്ഷണത്തിൽ ഒരു സ്പൂൺ ഫ്ലാക്സ് സീഡ് ഇട്ടാൽ? സ്ത്രീകളിൽ എന്ത് സംഭവിക്കും | Here Is Why Women Should Add One Tablespoon Of Flaxseeds In Your Daily Diet, Know The Changes Happened In Body Malayalam news - Malayalam Tv9

Flaxseeds In Daily Diet: ഭക്ഷണത്തിൽ ഒരു സ്പൂൺ ഫ്ലാക്സ് സീഡ് ഇട്ടാൽ? സ്ത്രീകളിൽ എന്ത് സംഭവിക്കും

Published: 

25 Jun 2025 08:26 AM

Flaxseeds In Your Daily Diet: സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഹോർമോൺ വ്യതിയാനം. ഇത് നിങ്ങളിൽ, ക്രമരഹിതമായ ആർത്തവം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങി ദൈനദിനം പ്രവർത്തികളെ പോലും ബാധിക്കുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

1 / 5ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത്, അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഒന്നാണിത്. നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ പലരും ഫ്ളാക്സ് സീഡുകൾ കഴിക്കുന്നുണ്ട്, എന്നാൽ സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഇവയുടെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Gettyimages)

ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത്, അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഒന്നാണിത്. നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ പലരും ഫ്ളാക്സ് സീഡുകൾ കഴിക്കുന്നുണ്ട്, എന്നാൽ സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഇവയുടെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Gettyimages)

2 / 5

സ്ത്രീകൾ ഒരു ടേബിൾ സ്പൂൺ ഫ്ളാക്സ് സീഡുകൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡയറ്റീഷ്യൻ റിച്ച ദോഷി പങ്കുവച്ച വിവരങ്ങൾ എന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം. സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഹോർമോൺ വ്യതിയാനം. ഇത് നിങ്ങളിൽ, ക്രമരഹിതമായ ആർത്തവം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങി ദൈനദിനം പ്രവർത്തികളെ പോലും ബാധിക്കുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

3 / 5

ശരീരത്തിലെ ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സസ്യ അധിഷ്ഠിത സംയുക്തങ്ങളായ ലിഗ്നാനുകൾ ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്. റിച്ചയുടെ അഭിപ്രായത്തിൽ, ഫ്ളാക്സ് സീഡുകൾ പതിവായി കഴിക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും, ഇത് ക്രമരഹിതമായ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. മറ്റൊന്ന് എന്തെന്നാൽ ഹൃദയവുമായി ബന്ധപ്പെട്ടതാണ്.

4 / 5

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഫ്ളാക്സ് സീഡുകൾ വളരെയധികം ​ഗുണം ചെയ്യും. പ്രായമാകുന്തോറും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കുന്നത് കൂടുതൽ പ്രധാനമാണ്. ഫ്ളാക്സ് സീഡുകളിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മികച്ച രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. അതിനാൽ ധൈര്യമായി നിങ്ങളുടെ ഭക്ഷണത്തിൽ ഫ്ലാക്സ് സീഡുകൾ ചേർത്തോളൂ.

5 / 5

ഹോർമോൺ വ്യതിയാനങ്ങൾ കാരണം, പ്രത്യേകിച്ച് ആർത്തവചക്രങ്ങളിൽ, ദഹന പ്രശ്നങ്ങൾ സ്ത്രീകളിൽ സാധാരണമാണ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സ്വാഭാവിക ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെയധികം ഉചിതമായ മാർ​ഗമാണ്. മലബന്ധം ലഘൂകരിക്കാനും, ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കാനും ഒരു ടേബിൾസ്പൂൺ ഫ്ലാക്സ് സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കണ്ട.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ