Health Tips: ഉപ്പ് അധികമായാൽ ബാധിക്കുന്നത് ഹൃദയത്തെയും വൃക്കകളെയും?
Excess Salt Dangers Effect: സോഡിയത്തിൻ്റെ അമിതമായ ഉപഭോഗം രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്കകൾക്ക് കേടുപാടുകൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതിനാൽ ഉപ്പിൻ്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. ദിവസവും 5 ഗ്രാമിൽ താഴെ മാത്രം ഉപ്പ് കഴിക്കാനാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്.

ഉപ്പ് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ അമിതമായ ഉപയോഗം ഹൃദയത്തെയും വൃക്കകളെയും അപകടത്തിലാക്കുന്നു. ദിവസവും 5 ഗ്രാമിൽ താഴെ മാത്രം ഉപ്പ് കഴിക്കാനാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. എന്നാൽ ഈ പരിധി ലംഘിച്ചാണ് നമ്മളിൽ പലരുടേയും ജീവതശൈലി മുന്നോട്ട് പോകുന്നത്.

സോഡിയത്തിൻ്റെ അമിതമായ ഉപഭോഗം രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്കകൾക്ക് കേടുപാടുകൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതിനാൽ ഉപ്പിൻ്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. ആർട്ടെമിസ് ഹോസ്പിറ്റലിലെ ഹാർട്ട് & ലംഗ്സ് ട്രാൻസ്പ്ലാൻറ്, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി ചെയർപേഴ്‌സൺ ഡോ. സുശാന്ത് ശ്രീവാസ്തവ പറയുന്നത് ഇങ്ങനെ.

ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കകളാണ്. സോഡിയം അമിതമായി കഴിക്കുന്നത് വൃക്കകളിൽ അത് പുറന്തള്ളാനുള്ള കഴിവിനെ ബാധിക്കുന്നു. രക്തത്തിലെ ഉയർന്ന സോഡിയത്തിന്റെ അളവ് കാരണം ഹൈപ്പർനാട്രീമിയയ്ക്ക് കാരണമാകുന്നു. ഇത് കാലക്രമേണ ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) ആയി മാറുകയും ചെയ്യുന്നു.

ഉയർന്ന സോഡിയത്തിന്റെ അളവ് മൂത്രത്തിൽ കാൽസ്യം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു, അതുവഴി വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇതിനായി സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കുക, ഉപ്പിന് പകരം ഔഷധസസ്യങ്ങളോ പ്രകൃതിദത്ത സുഗന്ധവ്യഞ്ജനങ്ങളോ ഉപയോഗിക്കുക എന്നിങ്ങനെ ഈ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കും.

അമിതമായ ഉപ്പിൻ്റെ ഉപയോഗം, ധമനികളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും അതുവഴി രക്താതിമർദ്ദത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഒരു പ്രധാന അപകട ഘടകമാണ്. ഉയർന്ന സോഡിയത്തിന്റെ അളവ് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ പ്ലാക്കുകൾ മൂലം രക്തധമനികൾ ചുരുങ്ങാൻ കാരണമാകുന്നു. അതിലൂടെ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയേറും.