Ceiling Fan Cleaning Tips: മുറിയിൽ ഒരിറ്റു പൊടിപോലും വീഴില്ല!: അഴുക്കുപിടിച്ച സീലിംഗ് ഫാൻ എങ്ങനെ വൃത്തിയാക്കാം?
Dirty Ceiling Fan Cleaning Tips: ഫാൻ തുടയ്ക്കുമ്പോൾ അതിലെ കട്ടിയുള്ള പൊടിയും അഴുക്കും തറയിലും, ബെഡിലും, വസ്ത്രങ്ങളിലും വീണ് വീട് ആകെ മൊത്തം വൃത്തികേടാകുന്നത് പതിവാണ്. ഫാനിൽ ലൈറ്റ് ഫിക്‌ചറോ ഊരിമാറ്റാവുന്ന ഗ്ലാസ് കവറോ ഉണ്ടെങ്കിൽ, നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പ്രത്യേകം വൃത്തിയാക്കുക. എന്നാൽ അല്പം പോലും പൊടി താഴെ വീഴാതെ, മിനിറ്റുകൾക്കുള്ളിൽ ഫാൻ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ലളിതമായ ചില ടിപ്പുകളും വഴികളും നമുക്ക് നോക്കാം.

വീടുകളിൽ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഴുക്കുപിടിച്ച സീലിംഗ് ഫാനുകൾ വൃത്തിയാക്കുക എന്നത്. ഫാൻ തുടയ്ക്കുമ്പോൾ അതിലെ കട്ടിയുള്ള പൊടിയും അഴുക്കും തറയിലും, ബെഡിലും, വസ്ത്രങ്ങളിലും വീണ് വീട് ആകെ മൊത്തം വൃത്തികേടാകുന്നത് പതിവാണ്. എന്നാൽ അല്പം പോലും പൊടി താഴെ വീഴാതെ, മിനിറ്റുകൾക്കുള്ളിൽ ഫാൻ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ലളിതമായ ചില ടിപ്പുകളും വഴികളും നമുക്ക് നോക്കാം. (Image credit source: social media)

തലയിണയുറ ഉപയോഗിക്കാം: ഒരു പഴയ തലയിണയുറ എടുത്ത് ഫാനിന്റെ ഓരോ ലീഫുകളിലേക്കും ഒരു കവർ പോലെ പൂർണ്ണമായി കയറ്റി വെക്കുക. ശേഷം തലയിണയുറയുടെ പുറത്തുനിന്ന് കൈകൊണ്ട് ലീഫ് ചെറുതായി അമർത്തിപ്പിടിച്ച് പുറത്തേക്ക് സ്ലൈഡ് ചെയ്ത് വലിക്കുക. ഫാനിലെ മുഴുവൻ പൊടിയും അഴുക്കും തലയിണയുറയുടെ ഉള്ളിൽ തന്നെ അടിഞ്ഞുകൂടും, തറയിൽ ഒരിറ്റു പൊടി പോലും വീഴില്ല എന്നത് ആശ്വാസകരം.

എണ്ണമയവും അഴുക്കും മാറ്റാൻ: അടുക്കളയോട് ചേർന്നുള്ള ഫാനുകളിലും മറ്റും എണ്ണമയവും അഴുക്കും കട്ടപിടിച്ചിരിക്കാറുണ്ട്. ഇതിനായി അല്പം ചൂടുവെള്ളത്തിൽ കുറച്ച് വിനാഗിരിയും ലിക്വിഡ് ഡിഷ്‌വാഷും ചേർത്ത് മിശ്രിതമുണ്ടാക്കുക. ഒരു മൈക്രോഫൈബർ തുണിയിൽ ഈ ലായനി നനച്ച് ഫാൻ നന്നായി തുടച്ചെടുത്താൽ നല്ല തിളക്കമുള്ള ഫാൻ തിരികെ ലഭിക്കും. കാറ്റ് കിട്ടാനും ഇടയ്ക്കിടെ ഫാൻ തുടയ്ക്കണം.

ഫാനിൽ പൊടി പിടിക്കാതിരിക്കാൻ: ഫാൻ പൂർണ്ണമായി വൃത്തിയാക്കി ഉണങ്ങിയ ശേഷം, അല്പം ഫാബ്രിക് സോഫ്റ്റ്‌നർ അല്ലെങ്കിൽ വെളിച്ചെണ്ണയോ ബേബി ഓയിലോ തുണിയിലാക്കി ലീഫുകളിൽ നേർത്ത രീതിയിൽ പുരട്ടി കൊടുക്കുക. ഇത് സ്റ്റാറ്റിക് ചാർജ് കുറയ്ക്കുകയും ഫാനിൽ ദീർഘകാലത്തേക്ക് പൊടി അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

സീലിംഗ് ഫാനിൽ പൊടി അടിയുന്നത് ബ്ലേഡുകളിൽ മാത്രമായിരിക്കില്ല. മോട്ടോർ ഹൗസിംഗും പുറമെ കാണാവുന്ന മറ്റ് ഭാഗങ്ങളും ഉണങ്ങിയതോ അല്പം നനവുള്ളതോ ആയ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. ഫാനിൽ ലൈറ്റ് ഫിക്‌ചറോ ഊരിമാറ്റാവുന്ന ഗ്ലാസ് കവറോ ഉണ്ടെങ്കിൽ, നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പ്രത്യേകം വൃത്തിയാക്കുക.