Dandruff home remedies: താരനാണോ പ്രശ്നം, പരിഹാരം വീട്ടിൽ തന്നെയുണ്ട്!
Dandruff home remedies: താരൻ എല്ലാവരുടെയും പൊതുശത്രുവാണ്. താരൻ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടിക്കൊഴിച്ചിൽ രൂക്ഷമാക്കുകയും ചെയ്യുന്നു. എന്നാൽ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കളിലൂടെ താരനെ അകറ്റാൻ സാധിക്കും.

വേപ്പിലയും താരൻ അകറ്റാൻ ഗുണകരമാണ്. വേപ്പിലയിട്ട് വെള്ളം നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം നന്നായി തണുത്ത ശേഷം അത് ഉപയോഗിച്ച് തല നനയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് താരനെ അകറ്റാൻ സഹായിക്കും.

താരൻ അകറ്റാനായി നാരങ്ങ നീര് നമ്മെ സഹായിക്കും. അതിനായി ചെറുചൂടെണ്ണയില്‍ കുറച്ച് നാരങ്ങാനീര് ചേര്‍ക്കുക. എന്നിട്ട് ഇത് കുളിക്കുന്നതിന് 20 മുതല്‍ 30 മിനിറ്റ് വരെ തലയില്‍ തേച്ച് പിടിപ്പിക്കുക.

വീട്ടിൽ തൈര് ഇരിപ്പുണ്ടോ? തലയോട്ടിയില്‍ തൈര് തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും താരനെ അകറ്റാൻ സഹായിക്കുമെന്ന് പൊതുവെ പറയപ്പെടുന്നു.

വേപ്പിലയും താരൻ അകറ്റാൻ ഗുണകരമാണ്. വേപ്പിലയിട്ട് വെള്ളം നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം നന്നായി തണുത്ത ശേഷം അത് ഉപയോഗിച്ച് തല നനയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് താരനെ അകറ്റാൻ സഹായിക്കും.

താരനെ അകറ്റാൻ ഒലിവ് ഓയിൽ മികച്ചതാണ്. ഒലിവ് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുക. തുടർന്ന് പതിനഞ്ച് മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.