AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chilli Burns On Hands: മുളക് അരിഞ്ഞശേഷം കൈ പുകയുന്നുണ്ടോ? വഴി അടുക്കളയിൽ തന്നെയുണ്ട്

How To Control Chilli Burns On Hands: മുളകിലെ കാപ്‌സൈസിൻ ആണ് ഈ പുകച്ചിലിന് കാരണം. പാലുൽപ്പന്നങ്ങളിലെ കൊഴുപ്പ് കാപ്‌സൈസിൻ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കി തണുപ്പ് നൽകുന്നു. തണുത്ത, പാലിലോ തൈരിലോ കൈകൾ മുക്കുക. 10-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം നിങ്ങൾക്ക് അശ്വാസം ലഭിച്ചേക്കാം.

neethu-vijayan
Neethu Vijayan | Published: 24 May 2025 08:04 AM
പാചകത്തിലെ പ്രധാനിയാണ് പച്ചമുളക്. എന്നാൽ ഇവ അരിഞ്ഞ ശേഷം കൈകളിൽ പുകച്ചിലുണ്ടാവുക സ്വാഭാവികമാണ്. പലരും ഇതിനെ കാര്യമാക്കാറില്ല. ചില സാഹചര്യങ്ങളിൽ ഈ പുകച്ചിൽ അസഹനീയമാണ്. അതിനാൽ ഇവയെ അടുക്കളയിലെ ചില വസ്തുക്കൾ ഉപയോ​ഗിച്ച് എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം.

1 / 5
മുളകിലെ കാപ്‌സൈസിൻ ആണ് ഈ പുകച്ചിലിന് കാരണം. പാലുൽപ്പന്നങ്ങളിലെ കൊഴുപ്പ് കാപ്‌സൈസിൻ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കി തണുപ്പ് നൽകുന്നു. തണുത്ത, പാലിലോ തൈരിലോ കൈകൾ മുക്കുക. 10-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം നിങ്ങൾക്ക് അശ്വാസം ലഭിച്ചേക്കാം.

2 / 5
ഈ പുകച്ചിൽ മാറ്റാൻ എണ്ണ വളരെ നല്ലതാണ്. കുറച്ച് കടുക് എണ്ണയോ വെളിച്ചെണ്ണയോ എടുത്ത് നിങ്ങളുടെ കൈകളിൽ പുരട്ടുക. കുറച്ച് സമയം തടവാം. പിന്നീട് സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കഴുകുക. ശേഷവും അസ്വസ്ഥത തോന്നുകയാണെങ്കിൽ വീണ്ടും ഈ രീതി തുടരുക.

3 / 5
ഉപ്പും നാരങ്ങയും പ്രകൃതിദത്ത എക്സ്ഫോളിയേറ്ററുകളായി പ്രവർത്തിക്കുകയും നീറ്റൽ ശമിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങാനീരിൽ കുറച്ച് കല്ലുപ്പ് ഇടുക. ഒന്നോ രണ്ടോ മിനിറ്റ് നിങ്ങളുടെ കൈകളിൽ സൗമ്യമായി തടവുക. ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക.

4 / 5
ഐസ് വെള്ളത്തിൽ ഒരു തുണി മുക്കി കൈപ്പത്തിയിൽ പൊതിയുക. അല്ലെങ്കിൽ, വേഗത്തിലുള്ള ആശ്വാസത്തിന് ഒരു പാത്രം ഐസ് വെള്ളത്തിൽ നിങ്ങളുടെ കൈകൾ മുക്കി വയ്ക്കുക. മുളക് അരിയുമ്പോൾ കയ്യുറകൾ ഉപയോഗിക്കുക. അങ്ങനെ ഇത്തരം അസ്വസ്ഥകൾ പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്.

5 / 5