Cooking Tips: പനീർ വ്യാജമാണോയെന്ന് എങ്ങനെ തിരച്ചറിയാം…! ഇതാ എളുപ്പവഴികൾ
How To Find Fake Paneer: അരി മുതൽ പഞ്ചസാര വരെ വ്യാജൻ ഇറങ്ങുന്ന കാലമാണിപ്പോൾ. അത്തരത്തിലുള്ള മറ്റൊരു ഉൽപ്പന്നമാണ് പനീർ. പനീർ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളാണ്. അതിനാൽ പതിവായി കടയിൽ നിന്ന് പായ്ക്ക് ചെയ്ത പനീർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വ്യാജൻ പനീർ കണ്ടെത്തുന്നതിനുള്ള എളുപ്പവഴികൾ ഇതാ.

മായം ചേർത്ത പല ഭക്ഷണ സാധനങ്ങളും വിപണിയിൽ ലഭ്യമാണ്. അരി മുതൽ പഞ്ചസാര വരെ വ്യാജൻ ഇറങ്ങുന്ന കാലമാണിപ്പോൾ. അത്തരത്തിലുള്ള മറ്റൊരു ഉൽപ്പന്നമാണ് പനീർ.

പനീർ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളാണ്. അതിനാൽ പതിവായി കടയിൽ നിന്ന് പായ്ക്ക് ചെയ്ത പനീർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വ്യാജൻ പനീർ കണ്ടെത്തുന്നതിനുള്ള എളുപ്പവഴികൾ ഇതാ.

പനീറിന് സാധാരണ ഒരു പാലിൻ്റെ ഗന്ധമാണ് ഉണ്ടാവുക. കൂടാതെ പൊടിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. പനീറിൽ ശക്തിയായി അമർത്തുമ്പോൾ ബ്ബർ പോലെ തോന്നുന്നുണ്ടെങ്കിൽ അവ മായം കലർന്നതാവാം.

പാക്ക് ചെയ്ത പനീറിൻ്റെ ലേബൽ പരിശോധിക്കുക. FSSAI മാർക്ക് പോലുള്ള ഗുണനിലവാര സർട്ടിഫിക്കറ്റുകൾക്കായി പരിശോധിക്കുക. ഒരു ചെറിയ കഷണം പനീർ ഉണങ്ങിയ പാനിൽ ചൂടാക്കുമ്പോൾ വ്യാജൻ തിരിച്ചറിയാൻ കഴിയും.

യഥാർത്ഥ പനീർ ചൂടാവുമ്പോൾ ചെറുതായി തവിട്ടുനിറമാവുകയും പൊടിയുകയും ചെയ്യും. വ്യാജ പനീർ ഉരുകുന്നതായും എണ്ണമയമുള്ളതായി കാണപ്പെടുകയും ചെയ്യാം.