ഫ്രിഡ്ജിൽ വച്ചിടും കേടാകുന്നോ? മുറിച്ച പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാൻ വഴികളിതാ | How to Keep Cut Fruits and Vegetables Fresh Longer, 5 Simple Kitchen Tips Malayalam news - Malayalam Tv9

Kitchen Tips: ഫ്രിഡ്ജിൽ വച്ചിടും കേടാകുന്നോ? മുറിച്ച പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാൻ വഴികളിതാ

Updated On: 

19 Nov 2026 | 08:02 AM

How to Keep Cut Fruits and Vegetables: പഴങ്ങളും പച്ചക്കറികളും ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കുന്നത് അടുക്കളയിലെ ജോലി എളുപ്പമാക്കാനും ഭക്ഷണം പാഴാകുന്നത് തടയാനും സഹായിക്കും. എന്നാൽ പകുതി മുറിച്ച പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ വെച്ചാൽ പോലും പെട്ടെന്ന് ഉണങ്ങിപ്പോകുകയോ കേടാകുകയോ ചെയ്യാറുണ്ട്. ഇവ കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാൻ വഴികളിതാ...

1 / 5
മുറിച്ച പഴങ്ങളും പച്ചക്കറികളും വായു കടക്കാത്ത കണ്ടെയ്നറുകളിലോ സിപ്-ലോക്ക് / റീസീലബിൾ ബാഗുകളിലോ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. വായു തട്ടുന്നത് ഇവ പെട്ടെന്ന് കേടാകാൻ കാരണമാകും. അതിനാൽ പാത്രത്തിലോ ബാഗിലോ ഉള്ള വായു പരമാവധി നീക്കം ചെയ്ത ശേഷം അടച്ചു സൂക്ഷിക്കുക. (Image Credit source: Unsplash)

2 / 5
വായു കടക്കാത്ത പാത്രങ്ങൾ ഇല്ലെങ്കിൽ ബൗളുകളിൽ വെച്ച ശേഷം പ്ലാസ്റ്റിക് റാപ്പ് കൊണ്ടോ അലൂമിനിയം ഫോയിൽ കൊണ്ടോ അരികുകൾ നന്നായി ഒട്ടിച്ച് പൊതിഞ്ഞുവെക്കാം. ഇത് വായുവും ഈർപ്പവും കടക്കാതെ സംരക്ഷിച്ച് കൂടുതൽ സമയം ഫ്രഷ് ആയിരിക്കാൻ സഹായിക്കും.

3 / 5
ആപ്പിൾ, പിയർ, വാഴപ്പഴം, പേരക്ക തുടങ്ങിയവ മുറിച്ചാൽ വായു തട്ടി പെട്ടെന്ന് തവിട്ടുനിറമാകും. ഇത് തടയാൻ മുറിച്ച ഭാഗത്ത് അല്പം നാരങ്ങാനീരോ, ഓറഞ്ച് നീരോ അല്ലെങ്കിൽ മറ്റ് സിട്രസ് ജ്യൂസോ പുരട്ടാം. ഇതിലെ അസിഡിറ്റി ഓക്സിഡേഷൻ പ്രക്രിയ കുറച്ച് നിറം മാറുന്നതും കേടാകുന്നതും തടയും. ശേഷം അടച്ച പാത്രത്തിലോ റാപ്പ് ചെയ്തോ ഫ്രിഡ്ജിൽ വെക്കാം.

4 / 5
ക്യാരറ്റ്, ആപ്പിൾ പോലുള്ളവ തണുത്ത വെള്ളത്തിൽ വെച്ചും സൂക്ഷിക്കാം. മുറിച്ച ഭാഗം താഴെ വരുന്ന രീതിയിൽ തണുത്ത വെള്ളം നിറച്ച പാത്രത്തിൽ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. എല്ലാ ദിവസവും വെള്ളം മാറ്റി നൽകാൻ ശ്രദ്ധിക്കണം.

5 / 5
പഴങ്ങളും പച്ചക്കറികളും വാടിപ്പോകുന്നതും വരണ്ടുപോകുന്നതും തടയാൻ നനഞ്ഞ പേപ്പർ ടവ്വലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. കൂടുതൽ ഫ്രഷ്നസ് ലഭിക്കാൻ പേപ്പർ ടവ്വലിൽ പൊതിഞ്ഞ ശേഷം വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റുന്നതും നല്ലതാണ്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Today’s Horoscope Malayalam: ഭക്ഷണം കഴിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക, ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത! 12 രാശികളുടെ സമ്പൂർണ്ണ ഫലം
സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ, 7000mAh ബാറ്ററി; മോട്ടറോള എഡ്ജ് 70 നിയോ ഇന്ത്യൻ ലോഞ്ച് 24ന്
Mamta Mohandas: ഹോങ്കോങ്ങിൽ സ്റ്റൈലായി പിറന്നാൾ ആഷോഷിച്ച് മംമ്ത മോഹൻദാസ്, ആശംസകൾ കൊണ്ട് മൂടി ആരാധകർ
Astrology Predictions Malayalam: ഡിസംബർ 5 വരെ 3 രാശികൾ ജാഗ്രത പാലിക്കുക! ചിങ്ങം രാശിയിൽ കേതുവും ചൊവ്വയും സംയോജിക്കുന്നു
7050mAh ബാറ്ററിയും രണ്ട് 200MP ക്യാമറകളും റിയർ മിനി ഡിസ്പ്ലേയും; ഷവോമി 18 പ്രോ മാക്സ് ലോഞ്ച് ചെയ്തു
‘കുറച്ചുകൂടി നേരത്തെ ചെയ്യേണ്ടിയിരുന്നു’; സാൻഡ്പേപ്പർഗേറ്റ് പുനരന്വേഷണത്തിൽ പ്രതികരിച്ച് ഖവാജ
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ