Tamarind Storage: പുളി പുതുമയോടെ സൂക്ഷിക്കാൻ: ഇതാ നാല് എളുപ്പവഴികൾ
How To Keep Tamarind Fresh: നിത്യോപയോഗ സാധനമല്ലെങ്കിലും എല്ലാവീട്ടിലും പാത്രം നിറയെ കാണുന്ന ഒന്നാണ് പുളി. മീൻ കറിക്കും, ചമ്മന്തിക്കും രസം വയ്ക്കാനുമെല്ലാം പുളി ആവശ്യമാണ്. പുളി എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നോക്കാം.

കാലാവസ്ഥ മാറമ്പോൾ നമ്മുടെ അടുക്കളയിലെ പല വസ്തുക്കളും ചീത്തയാകാറുണ്ട്. വീട്ടമ്മമാരെ സംബന്ധിച്ച് അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അത്തരത്തിൽ നിത്യോപയോഗ സാധനമല്ലെങ്കിലും എല്ലാവീട്ടിലും പാത്രം നിറയെ കാണുന്ന ഒന്നാണ് പുളി. മീൻ കറിക്കും, ചമ്മന്തിക്കും രസം വയ്ക്കാനുമെല്ലാം പുളി ആവശ്യമാണ്. പുളി എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നോക്കാം. (Image Credits: Getty Images)

പുറത്ത് വച്ചിട്ട് പുളി കേടായി പോകുന്നതായി തോന്നുണ്ടെങ്കിൽ അത് ഒരു സിപ് ലോക്ക് കവറിലോ വായു കടക്കാത്ത പാത്രത്തിലോ മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കൂടുതൽ കാലെ വളരെ പുതുമയോടെ പുളി ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. പുളി വയ്ക്കുന്ന പാത്രത്തിൽ ഈർപ്പം തങ്ങിനിൽക്കാതെ നോക്കണം.

ഗ്ലാസ് ജാറുകൾ പുളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ ഈർപ്പം ഉള്ളിലേക്ക് കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗ്ലാസ് ജാറുകൾ ഈർപ്പം നിലനിർത്തില്ല. വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു ഗ്ലാസ് പാത്രത്തിൽ വേണം പുളി സൂക്ഷിക്കാൻ. കൂടാതെ നനവുള്ള വസ്തുക്കളോ കൈകളോ ഉപയോഗിച്ച് പുളി തൊടുകയും ചെയ്യരുത്.

പുളി സൂക്ഷിക്കാനുള്ള മറ്റൊരു മാർഗം പുളി പേസ്റ്റ് ആക്കി മാറ്റുക എന്നതാണ്. പുളിയിൽ നിന്ന് അവയുടെ കുരു നീക്കം ചെയ്ത് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. മൃദുവായ ശേഷം, കൈകൊണ്ട് നന്നായി ഞെരുടി ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഈ പേസ്റ്റ് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച് വച്ച് ഉപയോഗിക്കാവുന്നതാണ്.

കേടായ പുളിക്ക് ദുർഗന്ധം ഉണ്ടാകും, മാത്രമല്ല അത് സാധാരണയെക്കാൾ കൂടുതൽ കൈകളിൽ ഒട്ടിപ്പിടിക്കുകയും ചെയ്യും. പൂപ്പൽ വളർച്ചയും കാണാൻ സാധിക്കും. അത്തരത്തിലുള്ളവ ഉപയോഗിക്കാതിരിക്കുക. കടകളിൽ നിന്ന് വാങ്ങുന്ന പുളിയാണ് ഇത്തരത്തിൽ കേടാകുന്നത്. ഉപ്പ് തിരുമി വച്ചാൽ പുളി പെട്ടെന്ന് ചീത്തയാകില്ല.