Body Scrub: ചർമ്മത്തെ മൃദുവാക്കാൻ വീട്ടിലൊരു ബോഡി സ്ക്രബ്
body scrub recipes for glowing skin: ബോഡി സ്ക്രബിട്ട് കുളിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ പൈസ മുടക്കി വില കൂടിയ സ്ക്രബുകൾ വാങ്ങുന്നതിന് പകരം വീട്ടിൽ എളുപ്പത്തിൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

ചർമ്മത്തെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്ന ഒന്നാണ് ബോഡി സ്ക്രബുകൾ. വലിയ വില കൊടുത്താണ് നാം ഓരോ ബ്രാൻഡുകളുടെയും സ്ക്രബുകൾ വാങ്ങുന്നത്. (Image Credits: Freepik)

പണം കൊടുത്ത് വാങ്ങുന്ന സ്ക്രബുകൾ നമ്മുടെ ശരീരത്തിന് യോജിച്ചത് ആകണമെന്നില്ല. വീട്ടിൽ തന്നെ നല്ല പ്രകൃതിദത്തമായ സ്ക്രബ് തയ്യാറാക്കി നോക്കിയാലോ? (Image Credits: Freepik)

വെളിച്ചെണ്ണയും പഞ്ചസാരയും ഓട്സും ചേർത്തുള്ള സ്ക്രബാണ് നമ്മൾ തയ്യാറാക്കുന്നത്. പ്രകൃതിദത്ത മോയ്സ്ചറൈസറാണ് ഓട്‌സ്. ഇത് ചർമ്മത്തെ മൃദുവാക്കുകയും ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് ഈർപ്പം കൊണ്ടുവരികയും ചെയ്യുന്നു. (Image Credits: Freepik)

വെളിച്ചെണ്ണ ഒരു ആന്റി-ഇൻഫ്ലമേറ്ററി ആണ്. മുഖത്തെ സുഷിരങ്ങൾ അടയ്ക്കാൻ വെളിച്ചെണ്ണയിലൂടെ സാധിക്കും. പഞ്ചസാര സ്ക്രബായി ഉപയോഗിക്കുന്ന ഒന്നാണ്. (Image Credits: Freepik)

വെളിച്ചെണ്ണയും പഞ്ചസാരയും ഓട്സും ചേർത്തുള്ള സ്ക്രബ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു പാത്രത്തിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ, 1/2 കപ്പ് പഞ്ചസാര, കാൽ കപ്പ് ഓട്സ് എന്നിവ നന്നായി മിക്സ് ചെയ്ത് ശരീരത്തിൽ തേക്കാവുന്നതാണ്. (Image Credits: Freepik)