Ema Datshi: ഗൂഗിൾ സെർച്ചിൽ ഇഷ്ടം പിടിച്ച എമ ദട്ഷി; വെെറലായതിന് പിന്നിൽ ദീപിക പദുക്കോൺ
Ema Datshi Cooking Recipe: ഇന്ത്യയിൽ ഈ വിഭവം വെെറലായതിന് പിന്നിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ്. തന്റെ പ്രിയവിഭവമാണിതെന്ന് ദീപിക ടെലിവിഷൻ ഷോയിൽ പറഞ്ഞതിന് പിന്നാലെയാണ് എമ ദട്ഷി വെെറലായത്.

2024-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ റെസിപ്പികളിലൊന്നായി ഭൂട്ടാനിന്റെ എമ ദട്ഷി. (Image Credits: Social Media)

രാജ്യത്ത് ഈ വിഭവം വെെറലായതിന് പിന്നിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ്. തന്റെ പ്രിയവിഭവമാണിതെന്ന് ദീപിക പറഞ്ഞതിന് പിന്നാലെയാണ് എമ ദട്ഷി വെെറലായത്.

ചോറിനൊപ്പം കഴിക്കുന്ന വിഭവമാണ് എമ ദട്ഷി. കാഴ്ചയിൽ നമ്മുടെ സ്റ്റൂ പോലെ ഇരിക്കും. ചീസ് ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന വിഭവമാണിത്. (Image Credits: Deepika Padukone)

ചീസ്, പച്ചമുളക്, സവാള, ഓയിൽ, വെളുത്തുള്ളി എന്നിവയാണ് എമ ദട്ഷി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. (Image Credits: Deepika Padukone)

പച്ചമുളക് നടുകെ മുറിച്ച് അരിയെല്ലാം വേർപ്പെടുത്തി മാറ്റി വയ്ക്കണം. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞ സവാളയും ചേർത്ത് വഴറ്റിയെടുക്കണം. (Image Credits: Deepika Padukone)

ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും ചേർത്തുകൊടുക്കാം. ചേരുവകൾ നന്നായി വഴണ്ടുവരുമ്പോൾ വെള്ളഴും ഉപ്പും കുരുമുളകുപൊടിയും ചേർത്തുകൊടുക്കുക. (Image Credits: Deepika Padukone)

വെള്ളം തിളയ്ക്കുമ്പോൾ ചീസ് ചേർക്കണം. ഇത് കറിയിലേക്ക് ചേർന്നുവരുമ്പോൾ തീയണയ്ക്കാം. ശേഷം ചോറിനൊപ്പം കഴിക്കാവുന്നതാണ്. (Image Credits: Deepika Padukone)