Curly Hair To Straight Hair: ചുരുണ്ട മുടി വടിപോലെ ആക്കാം..! വീട്ടിൽ തന്നെ; ചെയ്യേണ്ടത് ഇത്രമാത്രം
Curly Hair Straighten Tips: ചിലർക്ക് ചുരുണ്ട മുടി ഇഷ്ടമാണെങ്കിലും ചിലർക്ക് അത്രയ്ക്ക് ഇഷ്ടമല്ല. ഇത്തരക്കാർക്ക് എങ്ങനെയെങ്കിലും മുടി സ്ട്രെയിറ്റ് ആക്കണമെന്നാണ് ആഗ്രഹം. എന്നാൽ പാർലറുകളിൽ വലിയ തുക ചിലവാകുമെന്നതിനാൽ പലരും ഇതിന് മടിക്കാറുണ്ട്.

കാഴ്ചയിൽ വ്യത്യസ്തയുണ്ടാകുമെങ്കിലും ചുരുണ്ട മുടിയുള്ളവർക്ക് മാത്രമെ അത് കൈകാര്യം ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകു. ഇങ്ങനൊരു അഭിപ്രായം പൊതുവെയുള്ളതാണ്. ചിലർക്ക് ചുരുണ്ട മുടി ഇഷ്ടമാണെങ്കിലും ചിലർക്ക് അത്രയ്ക്ക് ഇഷ്ടമല്ല. എത്തരക്കാർക്ക് എങ്ങനെയെങ്കിലും മുടി സ്ട്രെയിറ്റ് ആക്കണമെന്നാണ് ആഗ്രഹം. എന്നാൽ പാർലറുകളിൽ വലിയ തുക ചിലവാകുമെന്നതിനാൽ പലരും ഇതിന് മടിക്കാറുണ്ട്. (Image Credits: Unsplash)

ഇനി ചുരണ്ട മുടിയുള്ളവർ വിഷമിക്കേണ്ട. നിങ്ങൾക്ക് വീട്ടിൽ തന്നെ ഈസിയായി നാച്ചുറലായി മുടി നേരെയാക്കാം. ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ. ചുരുണ്ട മുടി മിനിസപ്പെടാനും ഒപ്പം തന്നെ നിവർന്ന് നേരെ നിൽക്കാനും ഏറ്റവും നല്ലതാണ് പാലും തേനും ചേർത്ത ഹെയർ മാസ്ക്. പ്രോട്ടീനുകളാൽ സമ്പന്നമായതിനാൽ പാൽ ഒരു പ്രകൃതിദത്തമായ പരിഹാരമാണ്. (Image Credits: Unsplash)

തേനാകട്ടെ ഒരു ഹ്യുമെക്റ്റന്റാണ്, അതായത് ഈർപ്പം വലിച്ചെടുക്കുകയും മുടി കൂടുതൽ മിനുസമാക്കുകയും ചെയ്യുന്നു. ഇവ ഒരുമിച്ചാൽ നല്ലൊരു ഹെയർ സ്‌ട്രെയ്റ്റനിംഗ് മാസ്‌കാണ്. 2 ടേബിൾസ്പൂൺ തേനിൽ 1 കപ്പ് പാൽ യോജിപ്പിക്കുക. ഇത് മുടിയുടെ വേരിൽ നിന്ന് അറ്റം വരെ തേച്ച് പിടിപ്പിക്കുക. പിന്നാലെ വീതിയുള്ള ചീപ്പ് ഉപയോഗിച്ച് മൃദുവായി ചീകുക. 1–2 മണിക്കൂർ നേരം വച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. കഴിവതും കാറ്റത്ത് ഉണങ്ങുന്നതാണ് നല്ലത്. (Image Credits: Unsplash)

മുടി സംരക്ഷണത്തിൽ കറ്റാർ വാഴയെ കടത്തിവെട്ടാൻ ആരുമില്ല. ഇതിലെ എൻസൈമുകൾ മുടിയുടെ തണ്ടിനെ മിനുസപ്പെടുത്താനും തലയോട്ടിയെ പോഷിപ്പിക്കാനും സഹായിക്കുന്നു. കറ്റാർ വാഴ ജെൽ 2 ടേബിൾസ്പൂൺ ചൂടുള്ള വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. മുടിയിലും തലയോട്ടിയിലും തുല്യമായി പുരട്ടുക. 30–40 മിനിറ്റ് ഇത് വയ്ക്കുക. പതിവായി ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ മുടി സ്വാഭാവികമായി സ്ട്രെയിറ്റ് ആകുന്നു. (Image Credits: Unsplash)

അരി കഴുകിയ വെള്ളവും മുടി സ്ട്രെയിറ്റ് ആകാൻ നല്ലതാണ്. അരി കുറഞ്ഞത് 30 കഴുകിയ മിനിറ്റെങ്കിലും കുതിർത്ത് വെച്ച വെള്ളം എടുക്കുക. ഷാംപൂ ചെയ്ത ശേഷം, ഈ വെള്ളം മുടിയിൽ ഒഴിച്ച് മസാജ് ചെയ്യുക. 15-20 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകി കളയുക. (Image Credits: Unsplash)