Hair Growth Tips: മുടി വളർച്ചയ്ക്ക് കറ്റാർ വാഴയും ചിയ വിത്തുകളും; ഉപയോഗിക്കേണ്ടത് ഇങ്ങനെ
Healthier Hair Growth Tips: ആരോഗ്യകരമായ കോശ വളർച്ചയും തിളക്കമുള്ള മുടി ആവശ്യമായ സംയുക്തങ്ങളാണ് ഇവയെല്ലാം. തലയോട്ടിയിലെ മൃതകോശങ്ങളെ സംരക്ഷിച്ച്, താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ, പലപ്പോഴും തെറ്റുകൾ ചെയ്യുന്നവരാണ് നമ്മൾ. വിലകൂടിയ കെമിക്കലുകൾ അടങ്ങിയ ഉല്പന്നങ്ങളാണ് അധികമാളുകളും ഉപയോഗിക്കുന്നത്. എന്നാൽ മികച്ച പരിഹാരങ്ങൾ പലപ്പോഴും പ്രകൃതിയിൽ നിന്ന് കിട്ടുമെന്ന കാര്യം നിങ്ങൾ മറക്കരുത്. മുടിയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ഗുണങ്ങളടങ്ങിയ ഒന്നാണ് കറ്റാർ വാഴ. മറ്റൊന്ന് ചിയ വിത്താണ്. (Image Credits: Getty Images)

കറ്റാർ വാഴയും ചിയ വിത്തുകളും ഒരുമിപ്പിച്ച് എങ്ങനെ മുടി വളർച്ച വേഗത്തിലാക്കാമെന്ന് നോക്കാം. കറ്റാർ വാഴ വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ്. ആരോഗ്യകരമായ കോശ വളർച്ചയും തിളക്കമുള്ള മുടി ആവശ്യമായ സംയുക്തങ്ങളാണ് ഇവയെല്ലാം. തലയോട്ടിയിലെ മൃതകോശങ്ങളെ സംരക്ഷിച്ച്, താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു. (Image Credits: Getty Images)

ചിയ വിത്തുകൾ ചെറുതാണെങ്കിലും മുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്. അവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഒമേഗ-3 രോമകൂപങ്ങളെ പോഷിപ്പിക്കുന്നു, ഇത് മുടിയുടെ ഫോളിക്കിളുകളെ ശക്തമാക്കുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീൻ കേടായ മുടിയെ പോഷിപ്പിക്കുന്നു. അതേസമയം സിങ്ക് താരൻ അകറ്റി നിർത്തുകയും എണ്ണ ഉൽപാദനം സന്തുലിതമാക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

ഇവ രണ്ടുകൂടി ഒരുമിപ്പിച്ചാൽ, തലയോട്ടിയിലെ വരൾച്ച മുതൽ മുടി കനംകുറയുന്നത് വരെ എല്ലാം നിങ്ങൾക്ക് അകറ്റി നിർത്താൻ സാധിക്കും. 2 ടേബിൾസ്പൂൺ ചിയ വിത്തുകൾ, ½ കപ്പ് പുതിയ കറ്റാർ വാഴ ജെൽ, 1 കപ്പ് വെള്ളം 1 ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ആവണക്കെണ്ണ എന്നിവയാണ് ആവശ്യമായത്. ആദ്യം തന്നെ ചിയ വിത്തുകൾ ഒരു കപ്പ് വെള്ളത്തിൽ 15–20 മിനിറ്റ് കുതിർത്ത് വയ്ക്കുക. (Image Credits: Getty Images)

ജെല്ലുപോലെയായിട്ട്, മിക്സിയിലേക്ക് കുതിർത്ത ചിയ വിത്തുകളും കറ്റാർ വാഴ ജെല്ലും ചേർക്കുക. നന്നായി അരച്ചെടുക്കുക. ശേഷം ആവശ്യമെങ്കിൽ ആവണക്കെണ്ണയോ വെളിച്ചെണ്ണയോ ഇതിലേക്ക് ചേർക്കാം. മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്ത് കൊടുക്കുക. 30-40 മിനിറ്റ് കഴിഞ്ഞ് ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മിശ്രിതം വൃത്തിയുള്ള ഒരു ഗ്ലാസ് പാത്രത്തിൽ ഒഴിച്ച് റഫ്രിജറേറ്ററിൽ വയ്ക്കുക. ഇത് ഒരു ആഴ്ച വരെ ഫ്രഷ് ആയി സൂക്ഷിക്കാനാകും. (Image Credits: Getty Images)