Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
Benefits of Curry Leaves: ഇന്നത്തെ കാലത്ത് മുടികൊഴിച്ചില്‍ അനുഭവിക്കാത്തവരായി ആരുമില്ല. പ്രായഭേദമന്യേ എല്ലാവര്‍ക്കും മുടികൊഴിച്ചില്‍ ഉണ്ട്. മുടിയുടെ സാധാരണ വളര്‍ച്ചാ ചക്രത്തിന്റെ ഭാഗമായി കുറച്ച് മുടി കൊഴിയുമെങ്കിലും, എന്നാല്‍ അതില്‍ കൂടുതല്‍ മുടി കൊഴിയുന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍, വാര്‍ധക്യം, പാരമ്പര്യം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചിലുണ്ടാകും. കൊഴിഞ്ഞുപോയ മുടി വളരാതിരിക്കുന്നത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മുടികൊഴിച്ചില്‍ പരിഹരിക്കുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിച്ചുനോക്കാവുന്ന പൊടിക്കൈ നോക്കാം. (Image Credits: Deepak Sethi/E+/Getty Images)

കറിവേപ്പില പൊടി- മുടിയുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് കറിവേപ്പില. ഭക്ഷണത്തിന്റെ ഭാഗമാക്കി കഴിക്കുന്നതും തലയില്‍ നേരിട്ട് അരച്ച് തേക്കുന്നതുമെല്ലാം ഏറെ ഗുണകരം. മുടിയെ ആരോഗ്യത്തോടെ വെക്കാന്‍ കറിവേപ്പില സഹായിക്കുന്നു. (Image Credits: Unsplash)

തൈര്- മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ മികച്ചൊരു മാര്‍ഗമാണ് തൈര്. ഇത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും മുടിയെ വേഗത്തില്‍ വളരാനും സഹായിക്കുന്നുണ്ട്. (Image Credits: Freepik)

കഞ്ഞിവെള്ളം- മുടിയെ മൃദുവാക്കാനും തിളക്കം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. അമിനോ ആസിഡ്, വൈറ്റമിന്‍ ഇ, ബി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കഞ്ഞിവെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. (Image Credits: Freepik)

ഒരു പാത്രിത്തില്‍ മുടിയുടെ നീളത്തിന് അനുസരിച്ച് കറിവേപ്പില പൊടിച്ചെടുക്കുക. ഇതിലേക്ക് അല്‍പ്പം തൈരും കുറച്ച് കഞ്ഞിവെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ പായ്ക്ക് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. (Image Credits: Freepik)