യാത്ര ഗൂഗിൾ മാപ്പ് നോക്കിയാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം Malayalam news - Malayalam Tv9

Google Map : യാത്ര ഗൂഗിൾ മാപ്പ് നോക്കിയാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Updated On: 

27 Jun 2024 13:51 PM

Google Map Misguide: വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

1 / 7ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നവരുടെ വാർത്ത് ഈയ്യിടയായി വർദ്ധിച്ചുവരികയാണ്. മഴക്കാലമെത്തുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങൾ കൂടുന്നത്. പല സ്ഥലങ്ങളിലും വെള്ളക്കെട്ടും മറ്റുമായി റോഡുകൾ കാണാൻ സാധിക്കാതെ വരികയും അങ്ങനെ അപകടത്തിൽപ്പെടുന്നവരുമാണ് അധികവും. രാത്രിയാത്രയിലും സൂക്ഷിക്കണം. വഴി പരിജയമില്ലാത്തവരാണെങ്കിൽ ഉറപ്പായും അപകടത്തിൽപ്പെടും.

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നവരുടെ വാർത്ത് ഈയ്യിടയായി വർദ്ധിച്ചുവരികയാണ്. മഴക്കാലമെത്തുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങൾ കൂടുന്നത്. പല സ്ഥലങ്ങളിലും വെള്ളക്കെട്ടും മറ്റുമായി റോഡുകൾ കാണാൻ സാധിക്കാതെ വരികയും അങ്ങനെ അപകടത്തിൽപ്പെടുന്നവരുമാണ് അധികവും. രാത്രിയാത്രയിലും സൂക്ഷിക്കണം. വഴി പരിജയമില്ലാത്തവരാണെങ്കിൽ ഉറപ്പായും അപകടത്തിൽപ്പെടും.

2 / 7

ഗൂഗിൾ മാപ്പ് കാണിച്ച് തരുന്ന ചതിക്കുഴികൾ നമ്മളെ ചിലപ്പോൾ മരണത്തിലേക്കെത്തിക്കുകയും ചെയ്യും. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണ്.

3 / 7

ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കും. എന്നാൽ സൂക്ഷിച്ചാൽ ഏറ്റവും നല്ല വഴികാട്ടി ​ഗൂ​ഗിൾ മാപ്പ് തന്നെയാണ്.

4 / 7

വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല. ഈ സമയങ്ങളിൽ കഴിവതും ​ഗൂ​ഗിൾ മാപ്പിനെ ആശ്രയിക്കാതിരിക്കുക.

5 / 7

മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമാകണമെന്നില്ല. തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നമ്മെ നയിച്ചേക്കാം. എന്നാൽ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.

6 / 7

സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്നുവച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലാത്തതിനാൽ ഇക്കാര്യം ശ്രദ്ധയോടെ തിരഞ്ഞെടുക്കണം.

7 / 7

ഒരു സ്ഥലത്തേയ്ക്ക് പോകാൻ രണ്ടുവഴികളുണ്ടാകാം. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ