തിളക്കമുള്ള ചർമ്മത്തിന് റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം? | How to use rose water for glowing skin, visibly healthier and more luminous skin Malayalam news - Malayalam Tv9

Rose Water: തിളക്കമുള്ള ചർമ്മത്തിന് റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം?

Published: 

27 Oct 2025 08:20 AM

Rose Water For Glowing Skin: ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ റോസ് വാട്ടർ, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളാൽ ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും, നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു.

1 / 5സൗന്ദര്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ റോസ് വാട്ടർ പണ്ട് മുതൽക്കെ ഏറെ പ്രചാരമുള്ള ഒന്നാണ്. റോസാപൂവുകളുടെ ഇതളുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ സെറത്തിൽ ചർമ്മസംരക്ഷണത്തിന് ആവശ്യമായ നിരവധി ​ഗുണങ്ങൾ നൽകുന്നു. ചർമ്മത്തിൻ്റെ പല അസ്വസ്ഥകളും ഇല്ലാതാക്കാനുള്ള കഴിവ് റോസ് വാട്ടറിനുണ്ട്. (Credits: Unsplash/Getty Images)

സൗന്ദര്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ റോസ് വാട്ടർ പണ്ട് മുതൽക്കെ ഏറെ പ്രചാരമുള്ള ഒന്നാണ്. റോസാപൂവുകളുടെ ഇതളുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ സെറത്തിൽ ചർമ്മസംരക്ഷണത്തിന് ആവശ്യമായ നിരവധി ​ഗുണങ്ങൾ നൽകുന്നു. ചർമ്മത്തിൻ്റെ പല അസ്വസ്ഥകളും ഇല്ലാതാക്കാനുള്ള കഴിവ് റോസ് വാട്ടറിനുണ്ട്. (Credits: Unsplash/Getty Images)

2 / 5

റോസ് വാട്ടർ ഒരു പ്രകൃതിദത്ത ഹ്യൂമെക്റ്റന്റാണ്, ഇത് ചർമ്മത്തിലേക്ക് ഈർപ്പം വലിച്ചെടുക്കുകയും ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തെ മൃദുവും, തിളക്കമുള്ളതുമായി നിലനിർത്തും. ഇതിന്റെ ഫോർമുല സെൻസിറ്റീവ് ചർമ്മത്തിനും സുരക്ഷിതമാണ്. അലർജിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാക്കാതെ ചർമ്മത്തിൽ തണുപ്പും ഉന്മേഷദായകവുമായ ഈർപ്പവും നൽകുന്നു. (Credits: Unsplash/Getty Images)

3 / 5

ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നീക്കം ചെയ്യാതെ തന്നെ മുഖത്തെ മാലിന്യങ്ങളും അധിക എണ്ണയും നീക്കം ചെയ്യുന്നതിന് റോസ് വാട്ടർ ഫേഷ്യൽ ക്ലെൻസറായി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിന്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു തടയാൻ സഹായിക്കുന്നു, ഇത് ചർമ്മത്തെ മൃദുവാക്കുകയും ചെയ്യും. അതിനാൽ ഏത് ചർമ്മുള്ളവർക്കും റോസ് വാട്ടർ അനുയോജ്യമാണ്. (Credits: Unsplash/Getty Images)

4 / 5

റോസ് വാട്ടർ ചർമ്മത്തിൽ ഒരു ടോണറായി പ്രവർത്തിക്കുന്നു. ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. ഇതിലെ നേരിയ ആസ്ട്രിജന്റ് ​ഗുണങ്ങൾ ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുകയും ചുവപ്പ് അല്ലെങ്കിൽ പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. പതിവായി പുരട്ടുന്നതിലൂടെ, ചർമ്മത്തിന് കൂടുതൽ തിളക്കവും നിറവും ലഭിക്കും. (Credits: Unsplash/Getty Images)

5 / 5

മുഖക്കുരു, എക്‌സിമ, സൂര്യതാപം തുടങ്ങിയവ മൂലമുണ്ടാകുന്ന ചർമ്മത്തിലെ വീക്കം അല്ലെങ്കിൽ പ്രകോപനം എന്നിവ ശമിപ്പിക്കാൻ റോസ് വാട്ടറിന് കഴിവുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ റോസ് വാട്ടർ, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളാൽ ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും, നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. (Credits: Unsplash/Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും