ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടി20 ഇന്ന്; സഞ്ജുവിന് അവസാന നിമിഷം അവസരം നഷ്ടമായേക്കും | Ind vs Aus 5th T20 Match Today Sanju Samson Will Be Sitting Out Again Shubman Gill Was The Top Scorer Last Match Malayalam news - Malayalam Tv9

India vs Australia: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടി20 ഇന്ന്; സഞ്ജുവിന് അവസാന നിമിഷം അവസരം നഷ്ടമായേക്കും

Updated On: 

08 Nov 2025 | 08:38 AM

Sanju Samson In Fifth T20: ഓസ്ട്രേലിയക്കെതിരായ അവസാന ടി20 മത്സരത്തിലും സഞ്ജു കളിച്ചേക്കില്ല. അവസാന നിമിഷം താരത്തിനെ പരിഗണിക്കേണ്ടതില്ലെന്ന് മാനേജ്മെൻ്റ് തീരുമാനിച്ചതായാണ് സൂചനകൾ.

1 / 5
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അവസാന ടി20 ഇന്ന്. ബ്രിസ്ബണിലെ ഗാബയിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.45ന് മത്സരം ആരംഭിക്കും. നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1 എന്ന സ്കോറിന് മുന്നിലാണ്. ഈ കളി ജയിച്ചാൽ ഇന്ത്യ പരമ്പര നേടും. (Image Credits- PTI)

2 / 5
ആദ്യ കളി മഴയിൽ മുടങ്ങി രണ്ടാമത്തെ കളി പരാജയപ്പെട്ടതോടെ പരമ്പര പരുങ്ങലിലായിരുന്നു. എന്നാൽ, പിന്നീടുള്ള രണ്ട് കളികളിൽ ശക്തമായി തിരികെവന്ന ഇന്ത്യ ആധികാരിക വിജയങ്ങളുമായി മേൽക്കൈ നേടി. ഓസീസ് ടീമിൽ നിന്ന് പ്രമുഖർ പുറത്തായതും ഇന്ത്യയെ സഹായിച്ചിട്ടുണ്ട്.

3 / 5
ട്രാവിസ് ഹെഡ്, ജോഷ് ഹേസൽവുഡ്, ഷോൺ ആബട്ട് തുടങ്ങിയവരൊക്കെ ആഷസ് തയ്യാറെടുപ്പുകൾക്കായി ടീം വിട്ടു. ഇത് മുതലെടുത്തുകൊണ്ടാണ് അവസാനത്തെ രണ്ട് ടി20കളിൽ ഇന്ത്യ ആധികാരികമായ വിജയം നേടിയത്. ഇന്ന് കളി തോറ്റാൽ പരമ്പര സമനിലയാവും.

4 / 5
മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി തിരികെ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അവസാന നിമിഷം താരത്തിന് അവസരം നഷ്ടമായേക്കുമെന്നാണ് പുതിയ സൂചനകൾ. കഴിഞ്ഞ കളിയിലെ വിന്നിങ് കോമ്പിനേഷനിൽ മാറ്റം വരുത്താൻ മാനേജ്മെൻ്റിന് താത്പര്യമില്ല.

5 / 5
ശുഭ്മൻ ഗിൽ തുടരെ നിരാശപ്പെടുത്തുകയാണെങ്കിലും ബാറ്റിംഗ് എളുപ്പമല്ലാത്ത പിച്ചിൽ കഴിഞ്ഞ കളി ടോപ്പ് സ്കോറർ ആയത് നിർണായകമായി. 39 പന്തിൽ 46 റൺസെടുത്ത ഗില്ലിന് ടോപ്പ് ഓർഡറിൽ ഇനിയും അവസരം നൽകാമെന്നാണ് ടീം മാനേജ്മെൻ്റ് ഇപ്പോൾ ചിന്തിക്കുന്നത്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ