റെക്കോർഡുകൾ വാരിക്കൂട്ടി ശുഭ്മൻ ഗിൽ; ഒരു റെക്കോർഡ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യം | IND vs ENG Shubman Gill Shatters Several Records Against England In Second Test One Record In First Time In History Malayalam news - Malayalam Tv9

India vs England: റെക്കോർഡുകൾ വാരിക്കൂട്ടി ശുഭ്മൻ ഗിൽ; ഒരു റെക്കോർഡ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യം

Published: 

06 Jul 2025 08:10 AM

Shubman Gill Records vs England: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ശുഭ്മൻ ഗിൽ വാരിക്കൂട്ടിയത് പല റെക്കോർഡുകൾ. കളിയിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്.

1 / 5ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്. ഇന്ത്യ മുന്നോട്ടുവച്ച 608 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്. ഇനിയും 536 റൺസ് കൂടിയാണ് ഇംഗ്ലണ്ടിന് വേണ്ടത്. (Image Credits - PTI)

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്. ഇന്ത്യ മുന്നോട്ടുവച്ച 608 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്. ഇനിയും 536 റൺസ് കൂടിയാണ് ഇംഗ്ലണ്ടിന് വേണ്ടത്. (Image Credits - PTI)

2 / 5

മത്സരത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആണ് ഇന്ത്യക്കായി തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ ഇരട്ടസെഞ്ചുറി നേടിയ ഗിൽ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറിയടിച്ചിരുന്നു. ഇതോടെ ശുഭ്മൻ ഗിൽ പല റെക്കോർഡുകളും കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തെ താരമെന്നതാണ് ഒരു റെക്കോർഡ്.

3 / 5

ഒരു മത്സരത്തിൽ ഇരട്ട സെഞ്ചുറിയും 150 പ്ലസ് സ്കോറും നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗിൽ ഈ കളി നേടിയത്. 148 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു താരം ഈ നേട്ടത്തിലെത്തുന്നത്. ടെസ്റ്റിലാകെ രണ്ട് ഇന്നിംഗ്സുകളിലായി ഗിൽ നേടിയ 430 റൺസും റെക്കോർഡാണ്.

4 / 5

ഇതോടെ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവുമധികം റൺസ് നേടുന്ന രണ്ടാമത്തെ താരമായി ഗിൽ മാറി. ഇന്ത്യക്കെതിരെ 1990ൽ 456 റൺസ് നേടിയ ഇംഗ്ലണ്ടിൻ്റെ ഗ്രഹാം ഗൂച്ച് ആണ് പട്ടികയിലെ ഒന്നാമൻ. അലൻ ബോർഡറിന് ശേഷം ഒരു ടെസ്റ്റിൽ രണ്ട് 10 പ്ലസ് സ്കോർ നേടുന്ന താരവും ഗിൽ തന്നെ.

5 / 5

രണ്ട് ഇന്നിംഗ്സുകളിലായി ഇന്ത്യ നേടിയ 1014 റൺസ് മറ്റൊരു റെക്കോർഡാണ്. ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീം ആകെ നേടുന്ന ഏറ്റവും ഉയർന്ന റൺസ് ആണിത്. എല്ലാ ടീമുകളും പരിഗണിക്കുമ്പോൾ ഇന്ത്യയുടെ ഈ പ്രകടനം നാലാം സ്ഥാനത്താണ്. ആകെ 1000 റൺസിലധികം നേടിയതിൽ ആറാമത്തെ ടീം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്