10 റൺസ് വ്യത്യാസത്തിൽ ജയ്സ്വാളിന് നഷ്ടമായത് വമ്പൻ റെക്കോർഡ്; നഷ്ടമായത് ദ്രാവിഡിനെയും സേവാഗിനെയും പിന്തള്ളാനുള്ള അവസരം | IND vs ENG Yashasvi Jaiswal Falls Short Of 10 Runs Behind To A Special Record Dismissed For 87 Runs In The First Innings Malayalam news - Malayalam Tv9

India vs England: 10 റൺസ് വ്യത്യാസത്തിൽ ജയ്സ്വാളിന് നഷ്ടമായത് വമ്പൻ റെക്കോർഡ്; നഷ്ടമായത് ദ്രാവിഡിനെയും സേവാഗിനെയും പിന്തള്ളാനുള്ള അവസരം

Published: 

03 Jul 2025 | 08:07 AM

Yashasvi Jaiswal Missed Record: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളിന് റെക്കോർഡ് നഷ്ടമായത് 10 റൺസ് വ്യത്യാസത്തിൽ. താരം 87 റൺസ് എടുത്താണ് പുറത്തായത്.

1 / 5
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളിന് നഷ്ടമായത് വമ്പൻ റെക്കോർഡ്. മുൻ താരങ്ങളായ വീരേന്ദർ സേവാഗിനെയും രാഹുൽ ദ്രാവിഡിനെയും പിന്തള്ളാനുള്ള അവസരമാണ് കേവലം 10 റൺസ് അകലെ ആദ്യ ടെസ്റ്റിൽ ജയ്സ്വാളിന് നഷ്ടമായത്. (Image Courtesy- BCCI X)

2 / 5
ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച താരമെന്ന റെക്കോർഡിലേക്ക് 10 റൺസ് മാത്രം ദൂരമുള്ളപ്പോഴാണ് താരം ആദ്യ ഇന്നിംഗ്സിൽ പുറത്തായത്. പട്ടികയിൽ വീരേന്ദർ സേവാഗും രാഹുൽ ദ്രാവിഡും ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഇരുവരും 40 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തി.

3 / 5
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോൾ ജയ്സ്വാൾ 38 ഇന്നിംഗ്സിൽ നിന്ന് 1903 റൺസെന്ന നിലയിലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ താരം 87 റൺസെടുത്ത് പുറത്തായി. 97 റൺസെടുത്തിരുന്നെങ്കിൽ 39 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് തികയ്ക്കാൻ ജയ്സ്വാളിന് കഴിഞ്ഞേനെ.

4 / 5
അടുത്ത ഇന്നിംഗ്സിൽ 10ന് മുകളിൽ റൺസെടുക്കാനായാൽ 40 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസെന്ന റെക്കോർഡ് സ്ഥാപിക്കും. ഇതോടെ ഈ പട്ടികയിൽ ദ്രാവിഡിനും സേവാഗിനുമൊപ്പം ജയ്സ്വാൾ റെക്കോർഡ് പങ്കിടും. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിലാണ്.

5 / 5
രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ്. 114 റൺസ് നേടി ക്രീസിലുള്ള ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (41 നോട്ടൗട്ട്) ക്രീസിൽ തുടരുകയാണ്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ