'ആരാധകരുടെ പ്രവൃത്തി ശരിയായി തോന്നിയിട്ടില്ല'; ധോണിയുടെ കാര്യത്തിലും ഈ പ്രവണത ഉണ്ടായിട്ടുണ്ടെന്ന് കോലി | IND vs NZ Virat Kohli Reveals He Doesnt Feel Good About When The Crowd Cheering For Him Afer The Previous Batter Got Out Malayalam news - Malayalam Tv9

India vs New Zealand: ‘ആരാധകരുടെ പ്രവൃത്തി ശരിയായി തോന്നിയിട്ടില്ല’; ധോണിയുടെ കാര്യത്തിലും ഈ പ്രവണത ഉണ്ടായിട്ടുണ്ടെന്ന് കോലി

Published: 

12 Jan 2026 | 08:17 AM

Virat Kohli About Fan Gesture: ആരാധകർ ആർപ്പുവിളിക്കുന്നത് ശരിയല്ലെന്ന് കോലി. പ്രസൻ്റേഷൻ സെറിമണിയിലാണ് താരത്തിൻ്റെ തുറന്നുപറച്ചിൽ.

1 / 5
താൻ ക്രീസിലെത്തുമ്പോൾ ആരാധകർ ആർപ്പുവിളിക്കുന്നത് ശരിയായി തോന്നിയിട്ടില്ലെന്ന് വിരാട് കോലി. ധോണിയുടെ കാര്യത്തിലും ഈ പ്രവണത ഉണ്ടായിട്ടുണ്ടെന്ന് കോലി പറഞ്ഞു. ആദ്യ ഏകദിനത്തിന് ശേഷം പ്രസൻ്റേഷൻ സെറിമണിയിൽ സംസാരിക്കുകയായിരുന്നു താരം. (Image Credits- PTI)

2 / 5
രോഹിത് ശർമ്മ പുറത്തായി തിരികെനടക്കുമ്പോൾ ക്രീസിലെത്തിയ കോലിയെ ആർപ്പുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ രോഹിത് പുറത്തെത്തിക്കഴിഞ്ഞാണ് കോലി കളത്തിലേക്ക് നടക്കുന്നത്. മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

3 / 5
"ശരിക്കും പറഞ്ഞാൽ, അതത്ര നല്ല പ്രവൃത്തിയായി തോന്നിയിട്ടില്ല. ധോണിയുടെ കാര്യത്തിലും ഇത് കണ്ടിട്ടുണ്ട്. ആരാധകർക്ക് ആവേശമുണ്ടാവുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ ഗെയിമിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകൾ വരുന്നതിൽ നന്ദി." കോലി പറഞ്ഞു.

4 / 5
മത്സരത്തിൽ 93 റൺസെടുത്ത് കോലി പുറത്താവുകയായിരുന്നു. ഇതിനിടെ ഏറ്റവും വേഗത്തിൽ 28,000 രാജ്യാന്തര റൺസുകൾ നേടുന്ന താരമായും കോലി മാറി. സച്ചിൻ തെണ്ടുൽക്കറെയാണ് കോലി മറികടന്നത്. സച്ചിൻ 644 ഇന്നിങ്സും കോലി 624 ഇന്നിങ്സുമാണ് ഇതിനായി എടുത്തത്.

5 / 5
ന്യൂസീലൻഡ് മുന്നോട്ടുവച്ച 301 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിർത്തിയാണ് ഇന്ത്യ മറികടന്നത്. ശുഭ്മൻ ഗിൽ (56), ശ്രേയസ് അയ്യർ (49) തുടങ്ങിയവരും ഇന്ത്യൻ ഇന്നിങ്സിൽ തിളങ്ങി. 84 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ.

ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
കരൾ മുതൽ തലച്ചോർ വരെ, ബീറ്റ്‌റൂട്ട് കൊണ്ടുള്ള ഗുണങ്ങൾ
പാത്രങ്ങളിലെ മഞ്ഞൾക്കറ മാറുന്നില്ലേ; ഇതാ എളുപ്പവഴി
എഫ്ഡിയോ ആര്‍ഡിയോ? ഏതാണ് കൂടുതല്‍ ലാഭം നല്‍കുക
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ