5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Independence Day : ബഷീർ മുതൽ കമലാദേവി വരെ; ചരിത്രത്തിൽ അറിയപ്പെടാതെ പോയ സ്വാതന്ത്ര്യ സമര സേനാനികൾ

Independence Day Unsung Heroes : നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ആൾക്കാരിൽ അറിയപ്പെടാതെ പോയ ചിലരുണ്ട്. പുസ്തകങ്ങളിൽ കാര്യമായി പേരില്ലാത്ത ചിലർ. അവരിൽ ചിലരെപ്പറ്റി അറിയാം.

abdul-basithtv9-com
Abdul Basith | Updated On: 28 Aug 2024 12:00 PM
രാജ്യം 78ആമത് സ്വാതന്ത്ര്യ ദിന ആഘോഷത്തിനൊരുങ്ങുകയാണ്. ഈ മാസം 15ന് ഇന്ത്യ സ്വതന്ത്ര്യമായതിൻ്റെ 77 വർഷങ്ങൾ പൂർത്തിയാകും. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യയെ ഒരു സ്വതന്ത്ര്യ രാജ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച് പലരുമുണ്ട്. ഇവരിൽ ചിലർ പ്രശസ്തരാണ്. പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും പേരുകളുള്ളവരാണ്. എന്നാൽ, ഇവിടെയൊന്നും പെടാത്ത ചിലരുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ പങ്കെടുത്ത, അറിയപ്പെടാതെ പോയ ചിലർ.

1 / 6
അരുണ ആസിഫ് അലി : സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സജീവമായി പങ്കെടുത്തിട്ടുള്ള ധീരവനിതയാണ് അരുണ ആസിഫ് അലി. ക്വിറ്റ് ഇന്ത്യ മുന്നേറ്റത്തിൻ്റെ ഭാഗമായി തൻ്റെ 33ആം വയസിൽ മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ അരുണ ബ്രിട്ടീഷുകാരെ നേർക്കുനേർ നിന്ന് വെല്ലുവിളിച്ചയാളാണ്. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ വന്ദ്യ വയോധിക എന്നാണ് അരുണ ആസിഫ് അലി അറിയപ്പെടുന്നത്.

2 / 6
കമലാദേവി ചത്രോപാധ്യായ് : നാടകനടിയായിരുന്ന കമലാദേവി ധീരതയുള്ള വനിതയായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ആദ്യ വനിതയായിരുന്നു ഇവർ. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത കമലാദേവി സ്ത്രീകളുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും പരിശ്രമിച്ചു.

3 / 6
ബിനോയ് - ബാദൽ - ദിനേശ് : യഥാക്രമം 22, 18, 19 വയസുകാരായിരുന്ന ഇവർ ലെഫ്റ്റനൻ്റ് കേണൽ എൻഎസ് സിംപ്സണെ കൊലപ്പെടുത്തിയവരാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ അടയ്ക്കപ്പെട്ടവരെ ഉപദ്രവിക്കുന്നതിൽ കുപ്രസിദ്ധനായിരുന്നു ജയിൽ ഐജി കൂടിയായിരുന്ന സിംപ്സൺ. മൂവർ സംഘം യൂറോപ്യൻ വേഷത്തിൽ സിംപ്സണിൻ്റെ ഓഫീസിലെത്തി അയാളെ വെടിവച്ച് കൊലപ്പെടുത്തി. പിടിയിലാകുമെന്നുറപ്പായപ്പോൾ ഇവർ സ്വയം ജീവനൊടുക്കി. ഇവരുടെ ഈ പ്രവൃത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ശക്തി പകർന്നതാണ്.

4 / 6
ഭികൈജി കാമ : സമ്പന്ന കുടുംബത്തിൽ ജനിച്ച മാഡം കാമ സ്ത്രീ - പുരുഷ തുല്യതയ്ക്കായി പോരാടിയ സ്ത്രീയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന അംഗമായിരുന്ന കാമ 1907ൽ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജർമനിയിലെ സ്റ്റുട്ട്ഗർട്ടിൽ വച്ച് നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തി. അനാഥരാക്കപ്പെട്ട പെൺകുട്ടികൾക്കായി തൻ്റെ സ്വത്തിൻ്റെ ഭൂരിഭാഗവും അവർ മാറ്റിവച്ചു.

5 / 6
വൈക്കം മുഹമ്മദ് ബഷീർ- എഴുത്തുകാരനെന്ന നിലയിലാണ് വൈക്കം മുഹമ്മദ് ബഷീർ അറിയപ്പെടുന്നത്. ഇന്ത്യൻ സാഹിത്യത്തിലും ലോക സാഹിത്യത്തിലും വരെ ചർച്ചയായ നിരവധി നോവലുകളും കഥകളും എഴുതിയ ബഷീർ പക്ഷേ, ഒരു സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു. ഗാന്ധിയെ തൊട്ട കഥ പറഞ്ഞിട്ടുള്ള ബഷീർ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്. ജയിലിൽ നിന്ന് മോചിതനാക്കപ്പെട്ടതിന് ശേഷം ഉജ്ജീവനം എന്ന പേരിൽ വിപ്ലവ മാസിക നടത്തിയ അദ്ദേഹം തീപ്പൊരി ലേഖനങ്ങൾ കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു.

6 / 6
Follow Us
Latest Stories