India vs England: അറ്റ്കിന്‍സണ്‍ എറിഞ്ഞിട്ടു, ഓവലില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 224 റണ്‍സിന് പുറത്ത്
Oval test India first innings scorecard: അഞ്ച് വിക്കറ്റെടുത്ത ഗസ് അറ്റ്കിന്‍സണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കിയത്. ജോഷ് ടോങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. പേസിനെ പിന്തുണയ്ക്കുന്ന ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

ഓവല്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ. 224 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ഗസ് അറ്റ്കിന്‍സണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കിയത്. ജോഷ് ടോങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സിനാണ് ഒരു വിക്കറ്റ് (Image Credits: PTI)

57 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 38 റണ്‍സെടുത്തു. മറ്റൊരു ബാറ്ററും 30ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല (Image Credits: PTI)

പതിവുപോലെ ഇന്ത്യയുടെ വാലറ്റം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അവസാന നാല് വിക്കറ്റുകള്‍ വെറും ആറു റണ്‍സിനാണ് നഷ്ടപ്പെട്ടത്. 218ന് ഏഴാം വിക്കറ്റ് നഷ്ടമായി. 224 ആയപ്പോഴേക്കും ഓള്‍ ഔട്ടുമായി (Image Credits: PTI)

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഞ്ചാം ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. പരമ്പര സ്വന്തമാക്കാനാകില്ലെങ്കില്‍ തോല്‍ക്കാതിരിക്കാന്‍ ഓവല്‍ ടെസ്റ്റില്‍ വിജയിച്ചേ മതിയാകൂ. പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ് (Image Credits: PTI)

ഓവല്‍ ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകും. പേസിനെ പിന്തുണയ്ക്കുന്ന ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ (Image Credits: PTI)