India vs England: ആകാശ് ദീപ് സ്ഥാനമുറപ്പിച്ചു, ബുംറ തിരിച്ചെത്തുമ്പോള്‍ ആരു പുറത്തുപോകും?
India vs England Lord's test: ബുംറ പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തുമ്പോള്‍ ആരു പുറത്തുപോകുമെന്നാണ് ചോദ്യം. ബുംറയ്ക്ക് പകരം അന്തിമ ഇലവനിലെത്തിയത് ആകാശ് ദീപാണ്. എന്നാല്‍ എഡ്ജ്ബാസ്റ്റണിലെ തകര്‍പ്പന്‍ പ്രകടനം ആകാശ് ദീപിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രഖ്യാപനം അമിത ആത്മവിശ്വാസം പകരുന്നു (Image Credits: PTI)

എന്നാല്‍ ബുംറ പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തുമ്പോള്‍ ആരു പുറത്തുപോകുമെന്നാണ് ചോദ്യം. ബുംറയ്ക്ക് പകരം അന്തിമ ഇലവനിലെത്തിയത് ആകാശ് ദീപാണ്. എന്നാല്‍ എഡ്ജ്ബാസ്റ്റണിലെ തകര്‍പ്പന്‍ പ്രകടനം ആകാശ് ദീപിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

സായ് സുദര്‍ശന് പകരമായി വാഷിങ്ടണ്‍ സുന്ദറും, ശാര്‍ദ്ദുല്‍ താക്കൂറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടാം ടെസ്റ്റില്‍ ടീമിലെത്തിയിരുന്നു. ഇതില്‍ ആരെങ്കിലും പുറത്തുപോകാനുള്ള സാധ്യതകള്‍ പരിശോധിക്കാം.

വാഷിങ്ടണ്‍ ബൗളിങില്‍ തിളങ്ങിയില്ലെങ്കിലും ബാറ്റിങില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 42, രണ്ടാം ഇന്നിങ്‌സില്‍ ഏഴ് പന്തില്‍ 12 നോട്ടൗട്ട്. മോശം പ്രകടനം പുറത്തെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെ സ്ഥാനം പരുങ്ങലിലാണ്.

പ്രസിദ്ധ് കൃഷ്ണയാണ് മറ്റൊരു ഓപ്ഷന്‍. ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താന്‍ സാധിച്ചുള്ളൂ. റണ്‍സുകള്‍ ധാരാളം വിട്ടുകൊടുക്കുന്നതും പ്രസിദ്ധിന് വെല്ലുവിളിയാണ്.