Railway Ticketless travel rules: ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, ഈ നിയമങ്ങൾ ഓർത്തുവെച്ചോളൂ
Indian Railway Rules on Passenger Rights : സ്ത്രീകൾ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവരോട് കൂടുതൽ സഹിഷ്ണുതയോടെയും കരുണയോടെയും ഇടപെടണമെന്ന് റെയിൽവേയുടെ കർശന നിർദ്ദേശമുണ്ട്.

യാദൃശ്ചികമായി ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ടോ? പേടിക്കേണ്ട ചില നിയമങ്ങൾ അറിഞ്ഞിരുന്നാൽ മതി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ പോലും യാത്രക്കാരനെ ശകാരിക്കാനോ പരസ്യമായി അപമാനിക്കാനോ ഉദ്യോഗസ്ഥർക്ക് അധികാരമില്ല; ഓരോ യാത്രക്കാരനോടും മാന്യമായി പെരുമാറാൻ ടി.ടി.ഇ ബാധ്യസ്ഥനാണ്.

നിശ്ചിത പിഴയും യാത്ര ചെയ്യേണ്ട ദൂരത്തേക്കുള്ള ചാർജും ഈടാക്കി നിയമപരമായ രസീത് നൽകി യാത്ര തുടരാൻ അനുവദിക്കുകയാണ് ഉദ്യോഗസ്ഥൻ ചെയ്യേണ്ടത്. അധിക തുക ആവശ്യപ്പെടുന്നത് കുറ്റകരമാണ്.

സ്ത്രീകൾ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവരോട് കൂടുതൽ സഹിഷ്ണുതയോടെയും കരുണയോടെയും ഇടപെടണമെന്ന് റെയിൽവേയുടെ കർശന നിർദ്ദേശമുണ്ട്.

ടി.ടി.ഇയിൽ നിന്നോ മറ്റ് ജീവനക്കാരിൽ നിന്നോ മോശം അനുഭവമുണ്ടായാൽ ഉടൻ തന്നെ 139 എന്ന നമ്പറിൽ വിളിച്ചോ 'റെയിൽ മദദ്' ആപ്പ് വഴിയോ പരാതിപ്പെടാവുന്നതാണ്.

പരാതി നൽകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും ബാഡ്ജ് നമ്പറും ശ്രദ്ധിക്കുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും; കൂടാതെ സ്റ്റേഷനുകളിലെ പരാതി പുസ്തകങ്ങൾ വഴിയും വിജിലൻസ് വിഭാഗത്തിനും പരാതി നൽകാം.